Tuesday, June 28, 2022

HomeMain Storyഇന്ത്യന്‍ വംശജ നൈരിത ചക്രബര്‍ത്തി ഹിസ്റ്ററിക് ഇംഗ്ലണ്ട് കമീഷണര്‍

ഇന്ത്യന്‍ വംശജ നൈരിത ചക്രബര്‍ത്തി ഹിസ്റ്ററിക് ഇംഗ്ലണ്ട് കമീഷണര്‍

spot_img
spot_img

ലണ്ടന്‍: വാസ്തുവിദഗ്ധയും രൂപകല്‍പന ഉപദേശകയുമായ ഇന്ത്യന്‍ വംശജ നൈരിത ചക്രബര്‍ത്തിയെ യു.കെയിലെ ചരിത്ര നിര്‍മിതികളുടെയും സ്മാരകങ്ങളുടെയും പ്രധാന സമിതിയായ ഹിസ്റ്ററിക് ഇംഗ്ലണ്ടിന്റെ കമീഷണറായി നിയമിച്ചു.

രാജ്യത്തിന്റെ ചരിത്രവും പൈതൃകവും സംരക്ഷിക്കാന്‍ ചുമതലയുള്ള പൊതുസ്ഥാപനമാണ് ഹിസ്റ്ററിക് ഇംഗ്ലണ്ട്. ഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍നിന്ന് പഠനം പൂര്‍ത്തിയാക്കി യു.കെയിലേക്ക് ചേക്കേറിയതാണ് ഡല്‍ഹി സ്വദേശിനിയായ നൈരിത.

പൈതൃകം, രൂപകല്‍പന, നഗരരൂപകല്‍പന മേഖലകളില്‍ 16 വര്‍ഷത്തെ പരിചയസമ്പത്തിന്നുടമയാണ്. നിലവില്‍ ഹിസ്റ്ററിക് ഇംഗ്ലണ്ടിന്റെ ഉപദേശക സമിതി അംഗമായ നൈരിത ജൂലൈ ഒന്നിന് നാലുവര്‍ഷ കാലാവധിയോടെ പുതിയ പദവിയില്‍ ചുമതലയേല്‍ക്കും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments