Thursday, April 25, 2024

HomeMain Storyഗൂഗിള്‍ സഹസ്ഥാപകനും ഭാര്യയും വേര്‍പിരിയുന്നു, വിവാഹമോചന അപേക്ഷ നല്‍കുന്ന മൂന്നാമത്തെ ശതകോടീശ്വരന്‍

ഗൂഗിള്‍ സഹസ്ഥാപകനും ഭാര്യയും വേര്‍പിരിയുന്നു, വിവാഹമോചന അപേക്ഷ നല്‍കുന്ന മൂന്നാമത്തെ ശതകോടീശ്വരന്‍

spot_img
spot_img

സാന്‍ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ സഹസ്ഥാപകനും ലോകത്തിലെ ആറാമത്തെ വലിയ ധനികനുമായ സെര്‍ജി ബ്രിനും ഭാര്യ നികോള്‍ ഷാനഹാനും വേര്‍പിരിയുന്നു. ദമ്പതികള്‍ക്ക് മൂന്നുവയസുള്ള മകനുണ്ട്. ബ്ലൂംബര്‍ഗ് ബില്യണേഴ്‌സ് ഇന്‍ഡക്‌സ് അനുസരിച്ച് 9400കോടി ഡോളര്‍ (ഏകദേശം 73,28,28,70,00,00 രൂപ) ആണ് 48 കാരനായ ബ്രിനിന്റെ ആസ്തി. ഇതില്‍കുടുതലും ഗൂഗ്‌ളില്‍ നിന്നുള്ള വരുമാനമാണ്. 1998ലാണ് ലാരി പേജും സെര്‍ജി ബ്രിനും ഗൂഗ്ള്‍ കമ്പനി ആരംഭിച്ചത്. പിന്നീട് ആല്‍ഫബെറ്റ് രൂപീകരിച്ചു. 2019ല്‍ ഇരുവരും ആല്‍ഫബെറ്റ് വിട്ടെങ്കിലും ബോര്‍ഡംഗമായി തുടരുന്നുണ്ട്.

പൊരുത്തപ്പെടാന്‍ കഴിയാത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍ ഷാനഹാനുമായുള്ള വിവാഹ ബന്ധം ഒഴിയുന്നുവെന്നു കാണിച്ചാണ് ഈ മാസം ബ്രിന്‍ കോടതിയില്‍ പരാതി നല്‍കിയത്. രേഖകള്‍ കോടതി സീല്‍ ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് വേര്‍പിരിയലിന്റെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കാന്‍ നടപടി സ്വീകരിച്ചു.

സഹസ്ഥാപകയായ ആനി വോജ്സിക്കിയുമായുള്ള ബ്രിന്റെ നേരത്തെയുള്ള വിവാഹം 2015ല്‍ വിവാഹമോചനത്തില്‍ അവസാനിക്കുകയായിരുന്നു. വിവാഹമോചനത്തിനായി അപേക്ഷ നല്‍കുന്ന മൂന്നാമത്തെ ശതകോടീശ്വരനാണ് ബ്രിന്‍. ബില്‍ ഗേറ്റ്‌സ്-മെലിന്‍ഡ, ജെഫ് ബെസോസ് -മെക്കന്‍സി ദമ്പതികള്‍ക്കു ശേഷം ബന്ധമൊഴിയുന്ന മൂന്നാമത്തെ ശതകോടീശ്വരനാണ് ബ്രിന്‍. ബ്രിന്‍ എത്ര കോടി ഡോളര്‍ ഭാര്യക്ക് വിവാഹമോചനത്തുകയായി നല്‍കേണ്ടി വരുമെന്നും എന്ന ചര്‍ച്ചയിലാണ് സമൂഹിക മാധ്യമങ്ങള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments