Thursday, April 18, 2024

HomeNewsKeralaആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ 4ന് നടത്തും

ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളംകളി സെപ്റ്റംബര്‍ 4ന് നടത്തും

spot_img
spot_img

ആലപ്പുഴ : കോവിഡ് മൂലം രണ്ടു തവണ മുടങ്ങിയ നെഹ്റു ട്രോഫി ജലോത്സവം സെപ്റ്റംബര്‍ 4ന് നടത്താന്‍ ധാരണ. തീയതി സര്‍ക്കാരിന് ശുപാര്‍ശ ചെയ്യാന്‍ പി.പി.ചിത്തരഞ്ജന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഈ തീയതി സര്‍ക്കാര്‍ അംഗീകരിക്കാനാണ് സാധ്യത.

3 വര്‍ഷത്തിനു ശേഷമാണ് വള്ളംകളി നടത്തുന്നത്. ഇതിനൊപ്പം ചാംപ്യന്‍സ് ബോട്ട് ലീഗിന്റെ ആദ്യ മത്സരവും നടക്കും.

സെപ്റ്റംബര്‍ 11ന് നടത്താനുള്ള സാധ്യത നേരത്തെ പരിഗണിച്ചിരുന്നെങ്കിലും സെപ്റ്റംബര്‍ 10ന് മറ്റു വള്ളംകളികള്‍ നടക്കുന്നതിനാലാണ് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്ന് പുതിയ തീയതി സംബന്ധിച്ച് ധാരണയുണ്ടാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments