Thursday, April 25, 2024

HomeMain Story2024 ജിഒപി പ്രൈമറി സർവേയിൽ ട്രംപിനേക്കാൾ ഫ്ലോറിഡാ ഗവർണർക്കു മുൻതൂക്കം

2024 ജിഒപി പ്രൈമറി സർവേയിൽ ട്രംപിനേക്കാൾ ഫ്ലോറിഡാ ഗവർണർക്കു മുൻതൂക്കം

spot_img
spot_img

പി പി ചെറിയാൻ

ന്യൂഹാംപ്ഷെയർ : 2024 ൽ നടക്കുന്ന അമേരിക്കൻ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനേക്കാൾ ഇഷ്ടപ്പെടുന്നതു ഫ്ലോറിഡാ ഗവർണർ റോൺ ഡിസാന്റിസിനെയാണ് ബുധനാഴ്ച പുറത്തുവിട്ട യൂണിവേഴ്സിറ്റി ഓഫ് ന്യു ഹാംപ്ഷെയർ സർവെയിൽ ചൂണ്ടിക്കാണിക്കുന്നു.

സർവേയിൽ പങ്കെടുത്തവരിൽ 39 ശതമാനം പേർ ഫ്ലോറിഡായിലെ ഗവർണർ റോൺ ഡിസാന്റിസിനെ പിന്തുണച്ചപ്പോൾ 37 ശതമാനമാണ് ട്രംപിനെ പിന്തുണച്ചത്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രൈമറികൾക്കു നൂറ്റാണ്ടുകളായി ആദ്യം നടക്കുന്ന ഗ്രേനൈറ്റ് സംസ്ഥാനമെന്നറിയപ്പെടുന്ന ന്യുഹാംഷെയറിലാണ് ആദ്യ പൊതു ജനസർവ്വെ സംഘടിപ്പിച്ചതെന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
മുൻ വൈസ് പ്രസിഡന്റിനെ പിന്തുണച്ചത് 9% പേർ മാത്രമാണ്. മുൻ സൗത്ത് കാരലൈന ഗവർണറും യുഎൻ അംബാസഡറുമായിരുന്ന നിക്കി ഹേലിക്ക് 6% മാത്രമാണു ലഭിച്ചത്. റിപ്പബ്ലിക്കൻ വോട്ടർമാരിൽ ഡിസാന്റിസിനുള്ള പിന്തുണ വർദ്ധിച്ചുവരുന്നതായിട്ടാണ് ഈയ്യിടെ നടന്ന അഭിപ്രായ സർവ്വേകൾ നൽകുന്ന സൂചന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments