Friday, March 29, 2024

HomeMain Storyഡാലസ്-ഹൂസ്റ്റൺ ബുളളറ്റ് ട്രെയിൻ: അനുകൂല വിധിയുമായി ടെക്സസ് സുപ്രീം കോടതി

ഡാലസ്-ഹൂസ്റ്റൺ ബുളളറ്റ് ട്രെയിൻ: അനുകൂല വിധിയുമായി ടെക്സസ് സുപ്രീം കോടതി

spot_img
spot_img

പി പി ചെറിയാൻ

ഡാലസ് : ഡാലസിൽ നിന്നും ഹൂസ്റ്റണിലേക്ക് 240 മൈൽ ദൂരം 90 മിനിറ്റുകൊണ്ടു ഓടിയെത്തുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് തടസ്സമായിരുന്ന ഭൂമി പിടിച്ചെടുക്കൽ തീരുമാനത്തിന് ടെക്സസ് സുപ്രീം കോടതി അനുകൂല വിധി പ്രഖ്യാപിച്ചു. രണ്ടിനെതിരെ അഞ്ചു വോട്ടുകളോടെയാണ് വെള്ളിയാഴ്ച സുപ്രീം കോടതി ഉത്തരവിറക്കിയത്.

ടെക്സസ് സെൻട്രൽ റെയിൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഇൻ കോർപറേഷന് ഉടമകളിൽ നിന്നും നിർബന്ധപൂർവ്വം ഭൂമി വാങ്ങുന്നതിനുള്ള അവകാശം അംഗീകരിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടു. അഞ്ചു ജഡ്ജിമാർ അനുകൂലിച്ചപ്പോൾ രണ്ടു പേർ ഈ തീരുമാനത്തെ എതിർത്തു.

ടെക്സസിൽ നിന്നുള്ള ജെയിംസ് ഫ്രെഡറിക്ക് ഭൂമി പിടിച്ചെടുക്കുന്നതിന് കമ്പനിക്കുള്ള അധികാരം ചോദ്യം ചെയ്തു സമർപ്പിച്ച ഹർജിയിലാണ് കോടതി അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. സുപ്രീം കോടതി വിധി ടെക്സസ് സെൻട്രൽ സിഇഒ സ്വാഗതം ചെയ്തു. പദ്ധതിയുമായി മുന്നോട്ടു പോകുന്നതിനുള്ള തടസം ഇതോടെ ഇല്ലാതായതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു.

റോഡു മാർഗം ഡാലസിൽ നിന്നും ഹൂസ്റ്റണിലേക്ക് ഏകദേശം 240 മൈൽ സഞ്ചരിക്കണമെങ്കിൽ നാലു മണിക്കൂറിലധികം സമയം വേണ്ടി വരും. ബുള്ളറ്റ് ട്രെയിൻ വരുന്നതോടെ സമയം 90 മിനിറ്റായി കുറയുമെന്നതാണ് ഇതിന്റെ പ്രയോജനം. 16 ബില്യൺ ഡോളറാണ് ഈ പ്രോജക്റ്റിനുവേണ്ടി ടെക്സസ് സെൻട്രൽ റെയിൽവേ മാറ്റിവച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments