Tuesday, April 29, 2025

HomeNewsKeralaമുതിർന്ന സിപിഎം നേതാവ് ടി.ശിവദാസ മേനോൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവ് ടി.ശിവദാസ മേനോൻ അന്തരിച്ചു

spot_img
spot_img

കോഴിക്കോട് : മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ടി.ശിവദാസ മേനോൻ അന്തരിച്ചു.90 വയസ്സായിരുന്നു. അന്ത്യം കോഴിക്കോട് സ്വകാര്യ ആശുപതിയിൽ വെച്ചായിരുന്നു.മഞ്ചേരി കച്ചേരിപ്പടിയിൽ മരുമകനും പ്രോസിക്യൂഷൻ ഡയറക്ടർ ജനറലുമായ (ഡിജിപി) സി. ശ്രീധരൻനായരുടെ നീതി എന്ന വീട്ടിലായിരുന്നു താമസം.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. മലമ്പുഴ മണ്ഡലത്തിൽനിന്ന് നാലു തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്നാം ഇ.കെ. നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു. രണ്ടാം നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകളും കൈകാര്യം ചെയ്തു.

അധ്യാപകസംഘടനാ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ശിവദാസ മേനോൻ ഒരുകാലത്ത് ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ കടിഞ്ഞാൺ പിടിച്ചു. നിയമസഭയ്ക്ക് അകത്തും പുറത്തും അദ്ദേഹത്തിന്റെ വിപ്ലവ ആവേശം പാർട്ടിയുടെ കരുത്തായി. എക്സൈസ് മന്ത്രിയായിരിക്കെ കേരളത്തിലെ കള്ളുഷാപ്പുകൾ സഹകരണ സംഘങ്ങൾക്ക് ഏൽപ്പിച്ചു കൊടുത്ത തീരുമാനം ശ്രദ്ധ നേടിയിരുന്നു.

1987–1991ലും 1991–1996 വരെയും 1996 മുതൽ 2001വരെയും നിയമസഭയിൽ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1987 മുതൽ വൈദ്യുതി–ഗ്രാമവികസന വകുപ്പു മന്ത്രിയായി. മന്ത്രിയായ ശേഷമാണ് നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തത്. 1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. 1996 മുതൽ 2001 വരെ ധനമന്ത്രിയുമായി. ഇതിനിടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാനായി.

ഭാര്യ ഭവാനി അമ്മ 2003ൽ മരിച്ചു. മക്കൾ: ടി.കെ. ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കൾ: കരുണാകര മേനോൻ (എറണാകുളം), സി. ശ്രീധരൻനായർ (മഞ്ചേരി).

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments