ടെക്‌സസ് : യുഎസിലെ ടെക്‌സസിൽ ട്രക്കിനുള്ളിൽ 46 മൃതദേഹങ്ങൾ കണ്ടെത്തി. സാൻ അന്റോണിയോയിലാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹങ്ങളടങ്ങിയ ട്രക്ക് കണ്ടെത്തിയത്. മെക്‌സിക്കോയിൽ നിന്നുള്ള അഭയാർഥികളാണ് മരിച്ചതെന്നാണ് നിഗമനം. 46 ഓളം മൃതദേഹങ്ങൾ കണ്ടെത്തിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതിർത്തിയിൽനിന്ന് 250 കിലോമീറ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. കനത്ത ചൂടാണ് മരണകാരണമെന്ന് വിലയിരുത്തൽ. താപനില 39.4 ഡിഗ്രിവരെ ഉയർന്നിരുന്നു. എന്നാൽ സംഭവത്തെ കുറിച്ച് പ്രതികരിക്കാൻ സാൻ അന്റോണിയോ പൊലീസ് തയാറായില്ല. സംഭവസ്ഥലത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നതായി രാജ്യാന്തരമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.
photo courtesy:Photo by Jordan Vonderhaar / GETTY IMAGES NORTH AMERICA