വാഷിങ്ടൺ: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനു പിറകെ അനുകൂലികൾ കാപിറ്റോളിലേക്ക് നടത്തിയ മാർച്ചിൽ ഡോണൾഡ് ട്രംപിനെതിരെ മൊഴി നൽകി വൈറ്റ്ഹൗസ് മുൻ ജീവനക്കാരി കാസിഡെ ഹച്ചിൻസൺ.
തോൽവിയിൽ രോഷാകുലനായ ട്രംപ് പ്രതിഷേധക്കാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതായും അവർ ചെയ്യുന്നത് തെറ്റല്ലെന്ന് പറഞ്ഞതായും സംഭവം അന്വേഷിക്കുന്ന കോൺഗ്രസ് സമിതിക്ക് മുമ്പാകെ മൊഴി നൽകി.
തന്നെ കാപിറ്റോളിൽ പ്രതിഷേധക്കാരുടെ അടുത്തേക്ക് കൊണ്ടുപോകണമെന്ന ആവശ്യം സീക്രട്ട് സർവിസ് നിരസിച്ചപ്പോൾ ഔദ്യോഗിക വാഹനത്തിന്റെ സ്റ്റിയറിങ്ങിൽ പിടിച്ച് തിരിച്ചതായും അവർ പറഞ്ഞു.