പി പി ചെറിയാൻ
വാഷിങ്ടൻ ഡിസി : അമേരിക്കൻ സുപ്രീം കോടതിയിൽ 30 വർഷത്തെ സേവനം പൂർത്തിയാക്കി 83കാരനായ ജഡ്ജി സ്റ്റീഫൻ ബ്രയാൻ ജൂലായ് 30 വ്യാഴാഴ്ച ചുമതലയിൽ നിന്നും വിരമിക്കുന്നു. ജഡ്ജി സ്റ്റീഫൻ ബ്രയാൻ ഒഴിയുന്ന സ്ഥനത്തേയ്ക്ക് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട കറുത്ത വർഗക്കാരി കെറ്റാൻജി ബ്രൗൺ ജാക്സൺ നിയമിക്കപ്പെടും.
ബൈഡൻ നോമിനേറ്റ് ചെയ്ത ജഡ്ജി കെറ്റാൻജി ചുമതലയേൽക്കുന്നതോടെ സുപ്രീം കോടതിയിൽ ആകെയുള്ള ഒൻപതു ജഡ്ജിമാരിൽ അഞ്ചു പേർ കൺസർവേറ്റീവ്സും നാലു പേർ ലിബറൽസും ആകും. ഇതുവരെ 6 പേരായിരുന്നു കൺസർവേറ്റീവ് ജഡ്ജിമാരുടെ ലിസ്റ്റിൽ.
ഗർഭഛിദ്രം ഭരണഘടനാവകാശത്തിൽ നിന്നും എടുത്തുമാറ്റുന്നതിന് അനുകൂലമായി ആറു കൺസർവേറ്റീവ് ജഡ്ജിമാർ അനുകൂലിച്ചപ്പോൾ മൂന്നു പേരായിരുന്നു എതിർത്തത്. ബൈഡൻ ഭരണ കൂടത്തിന്റെ പല സുപ്രധാന തീരുമാനങ്ങളും ഭൂരിപക്ഷ കൺസർവേറ്റീസ് ജഡ്ജിമാരുടെ വിയോജിപ്പു മൂലം നടപ്പാക്കാനായിട്ടില്ല.
ഇപ്പോൾ സ്ഥാനം ഒഴിയുന്ന സ്റ്റീഫനെ 1994ൽ ബിൽ ക്ലിന്റനാണ് നിയമിച്ചത്. യുഎസ് സെനറ്റ് 9 വോട്ടിനെതിരെ 7 വോട്ടുകളോടു കൂടിയാണ് നോമിനേഷൻ അംഗീകരിച്ചത്. സുപ്രീം കോടതിയിൽ പുതിയതായി നിയമിക്കപ്പെട്ട കെറ്റാൻജി ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സിന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു വ്യാഴാഴ്ച ചുമതലയേൽക്കും. അമേരിക്കയുടെ നീതിന്യായ വ്യവസ്ഥയിൽ പുതിയ അധ്യായമായിരിക്കും ഇതോടെ എഴുതി ചേർക്കപ്പെടുക.