Friday, April 19, 2024

HomeMain Storyഐക്യമുണ്ടെങ്കില്‍ ബിജെപിയുടെ തോല്‍വി ഉറപ്പ്: രാഹുല്‍

ഐക്യമുണ്ടെങ്കില്‍ ബിജെപിയുടെ തോല്‍വി ഉറപ്പ്: രാഹുല്‍

spot_img
spot_img

സാന്‍ഫ്രാന്‍സിസ്‌കോ: പ്രതിപക്ഷം ശരിയായ രീതിയില്‍ കൈകോര്‍ത്താല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ തോല്‍പ്പിക്കാനാകുമെന്ന് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ ഐക്യത്തിനായുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു നീങ്ങുകയാണ്. ബിജെപിക്കു ബദലായുള്ള വീക്ഷണം രാജ്യത്തിന് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ തൊഴിലില്ലായ്മയും വിദ്വേഷ പ്രചാരണവും വിലക്കയറ്റവുമാണ്. അതില്‍ നിന്ന് ശ്രദ്ധതിരിക്കാനാണ് പാര്‍ലമെന്റില്‍ കണ്ടതു പോലുള്ള കാര്യങ്ങള്‍ ബിജെപി ചെയ്യുന്നത്. എണ്‍പതുകളില്‍ യുപിയില്‍ ദലിതര്‍ ആക്രമിക്കപ്പെട്ടതിനു സമാനമാണ് ഇപ്പോള്‍ രാജ്യത്ത് മുസ്?ലിംകള്‍ക്കു നേരെ നടക്കുന്നതും. സിഖുകാരും ക്രൈസ്തവരും ദലിതരും ഗോത്ര വിഭാഗക്കാരുമടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെടുകയാണ്. കോണ്‍ഗ്രസ് രാജ്യത്ത് അധികാരത്തിലേറിയാല്‍ സ്ത്രീ സംവരണ നിയമവും ജാതി സെന്‍സസും നടപ്പാക്കും രാഹുല്‍ പറഞ്ഞു.

കലിഫോര്‍ണിയയ്ക്കു പുറമേ സിലിക്കണ്‍ വാലി, വാഷിങ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളും സന്ദര്‍ശിക്കുന്ന അദ്ദേഹം, രാഷ്ട്രീയ നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സാം പിത്രോദയും രാഹുലിനെ അനുഗമിക്കുന്നുണ്ട്. ഈ മാസം 21 മുതല്‍ 24 വരെ നരേന്ദ്ര മോദിയും യുഎസ് സന്ദര്‍ശിക്കുന്നുണ്ട്.

പ്രസംഗത്തിനിടെ രാഹുലിനു നേര്‍ക്ക് ഖലിസ്ഥാന്‍ അനുകൂലികളുടെ പ്രതിഷേധമുണ്ടായി. ഭാരത് ജോഡോ യാത്രയെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് സദസ്സിലുള്ള 2 പേര്‍ ഖലിസ്ഥാന്‍ പതാക ഉയര്‍ത്തി ബഹളം വച്ചത്. സിഖ് കൂട്ടക്കൊലയെയും ഇന്ദിരാ ഗാന്ധിയെയും പരാമര്‍ശിച്ചായിരുന്നു ബഹളം. വിദ്വേഷത്തിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറക്കാനാണു താന്‍ വന്നിരിക്കുന്നതെന്ന് പുഞ്ചിരിയോടെ രാഹുല്‍ പ്രതികരിച്ചു. പിന്നാലെ സദസ്സിലെ മറ്റുള്ളവര്‍ക്കൊപ്പം ‘ജോഡോ, ജോഡോ, ഭാരത് ജോഡോ’ എന്ന് മുദ്രാവാക്യം വിളിച്ചു. പ്രതിഷേധക്കാരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സദസ്സില്‍ നിന്ന് നീക്കിയ ശേഷമാണു രാഹുല്‍ പ്രസംഗം തുടര്‍ന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments