Friday, March 29, 2024

HomeMain Storyബിജെപിക്കെതിരായ പോരാട്ടം: പ്രതിപക്ഷത്തിന് വിദേശപിന്തുണ ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

ബിജെപിക്കെതിരായ പോരാട്ടം: പ്രതിപക്ഷത്തിന് വിദേശപിന്തുണ ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി

spot_img
spot_img

കാലിഫോര്‍ണിയ: ബിജെപിക്കെതിരായ പോരാട്ടത്തില്‍ പ്രതിപക്ഷ കക്ഷികള്‍ വിദേശരാജ്യങ്ങളുടെ പിന്തുണ തേടുകയാണെന്ന ആരോപണം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നിഷേധിച്ചു. പ്രതിപക്ഷത്തിന്റെ പോരാട്ടം അവരുടേതു മാത്രമാണെന്നും മറ്റുള്ളവരുടെ പിന്തുണ ആവശ്യമില്ലെന്നും യുഎസില്‍ കലിഫോര്‍ണിയയിലെ സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ വ്യക്തമാക്കി.

‘വിദേശരാജ്യങ്ങളുടെ പിന്തുണ തേടുകയാണെന്നത് ബിജെപിയുടെ പ്രചാരണമാണ്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. അവരുമായി ബന്ധം പുലര്‍ത്തുക എന്റെ അവകാശമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി എന്തുകൊണ്ടാണ് ഇവിടേക്കു വരാത്തത്? ചോദ്യങ്ങള്‍ നേരിടാന്‍ അദ്ദേഹം തയാറാകാത്തത് എന്തുകൊണ്ടാണെന്നും എനിക്കു മനസ്സിലാവുന്നില്ല.

2004 ല്‍ രാഷ്ട്രീയത്തിലിറങ്ങിയപ്പോള്‍ ഒരുനാള്‍ എന്നെ പാര്‍ലമെന്റില്‍നിന്ന് അയോഗ്യനാക്കുമെന്ന് ഒരിക്കലും കരുതിയില്ല. അപകീര്‍ത്തിക്കേസില്‍ പരമാവധി ശിക്ഷ നല്‍കി അയോഗ്യനാക്കപ്പെടുന്ന ആദ്യത്തെയാളാണു ഞാന്‍. പക്ഷേ, പാര്‍ലമെന്റില്‍ ലഭിക്കുമായിരുന്നതിനെക്കാള്‍ വലിയ അവസരമാണ് അയോഗ്യത എനിക്കു നല്‍കിയിരിക്കുന്നത്’ രാഹുല്‍ പറഞ്ഞു. പ്രതിപക്ഷ നേതാക്കളുടെ ഫോണ്‍ ചോര്‍ത്തുന്നതിനെക്കുറിച്ചും രാഹുല്‍ പരാമര്‍ശിച്ചു. ഫോണ്‍ ഉയര്‍ത്തിക്കാട്ടി അദ്ദേഹം പറഞ്ഞു ‘ഹലോ മിസ്റ്റര്‍ മോദി, എന്റെ ഐ ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്നു കരുതുന്നു. വ്യക്തിവിവരങ്ങള്‍ സുരക്ഷിതമാക്കാനുള്ള ചട്ടങ്ങള്‍ക്കു താങ്കള്‍ രൂപം നല്‍കണം’.

സ്‌നേഹത്തിന്റെ സന്ദേശം പരത്തുകയാണു ലക്ഷ്യമെന്ന രാഹുലിന്റെ അവകാശവാദം തെറ്റാണെന്നും മോദിയുടെ കീഴില്‍ ഇന്ത്യ കൈവരിച്ച വളര്‍ച്ചയ്‌ക്കെതിരെ വിദ്വേഷം പരത്താനാണു ശ്രമമെന്നും ബിജെപി എംപി: രവിശങ്കര്‍ പ്രസാദ് ആരോപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments