പി.പി ചെറിയാൻ
കാലിഫോർണിയ:അമേരിക്കയിലെ ആത്മീയ പുനരുജ്ജീവനത്തിന്റെ മറ്റൊരു വലിയ അടയാളം.അമേരിക്കൻ ‘ചരിത്രത്തിലെ ഏറ്റവും വലിയ ഈ സ്നാന ശുശ്രുഷയിൽ ജീസസ് മൂവ്മെന്റിൽ നിന്നുള്ള 4,166 പേരാണ് ഹിസ്റ്റോറിക് ബീച്ചിൽ ജലസ്നാനത്തിലൂടെ ക്രിസ്തുവിന്റെ മാതൃക പിന്തുടർന്നത് .
യേശു പ്രസ്ഥാനത്തിന്റെ 50-ാം വാർഷികത്തിന്റെ സ്മരണയ്ക്കായി പെന്തക്കോസ്ത് ഞായറാഴ്ച 4,000-ത്തിലധികം ആളുകൾ പൈറേറ്റ്സ് കോവിൽ സ്നാനമേറ്റതായും . കാലിഫോർണിയയിലെ ഹിസ്റ്റോറിക് ബീച്ചാണ് ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിച്ചതെന്നും സംഗീതജ്ഞനും വെസ്റ്റ് കോസ്റ്റ് ലൈഫ് ചർച്ചിലെ പാസ്റ്ററുമായ റേ ജീൻ വിൽസൺ പറഞ്ഞു
60 കളിലും 70 കളിലും ലക്ഷക്കണക്കിന് യുവജനങ്ങൾ ക്രിസ്തുവിന്റെ അടുക്കൽ വന്ന ക്രിസ്ത്യൻ ഉണർവിന്റെ വാർഷികത്തോടനുബന്ധിച്ചാണ് “ചരിത്രത്തിലെ ഏറ്റവും വലിയ ജലസ്നാനം” എന്ന് പരസ്യപ്പെടുത്തിയ ഈ പരിപാടി ഓഷ്യൻസ് ചർച്ച് ബാപ്‌റ്റൈസ് സോകാൽ സംഘടിപ്പിച്ചത്
ക്രിസ്തുവിൽ തങ്ങളുടെ പുതിയ ജീവിതം പ്രഖ്യാപിക്കാൻ 4,166 പേർ പൈറേറ്റ്സ് കോവിന്റെ തീരത്തു എത്തിച്ചേർന്നതിനു 280-ലധികം പള്ളികളിൽനിന്നായി 8,000-ത്തിലധികം പേർ സാക്ഷികളായി
കൂടിച്ചേർന്നവർ ദൈവത്തെ സ്തുതിക്കുകയും അവരുടെ സന്തോഷം പങ്കിടുകയും ചെയ്യുമ്പോൾ അന്തരീക്ഷം പ്രകാശിതമായിരുന്നുവെന്ന് പങ്കെടുത്തവർ റിപ്പോർട്ട് ചെയ്യുന്നു.
“എന്തൊരു അത്ഭുതകരവും ചരിത്രപരവുമായ ദിവസമാണ്,” പാസ്റ്റർ റേ ജീൻ വിൽസൺ പറഞ്ഞു. “ആയിരക്കണക്കിന് ആളുകൾ പൈറേറ്റ്സ് കോവിൽ സ്നാനമേറ്റു, “എനിക്ക് ഒരിക്കലും മറക്കാനാവാത്ത ഒരു നിമിഷം,” ഒരു അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ അഭിപ്രായപ്പെട്ടു.