Monday, May 12, 2025

HomeMain Storyകര്‍ണാടകയില്‍ എല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു; പക്ഷേ അവരെ ഞങ്ങള്‍ തകര്‍ത്തു: രാഹുല്‍

കര്‍ണാടകയില്‍ എല്ലാം ബിജെപിക്ക് അനുകൂലമായിരുന്നു; പക്ഷേ അവരെ ഞങ്ങള്‍ തകര്‍ത്തു: രാഹുല്‍

spot_img
spot_img

ന്യൂയോര്‍ക്ക്: കര്‍ണാടകയില്‍ എല്ലാം ബിജെപിക്ക് അനുകൂലമായിരുന്നിട്ടും അവരെ ഞങ്ങള്‍ തകര്‍ത്തതായി യുഎസില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

കര്‍ണാടകയിലെ വിജയത്തെക്കുറിച്ചും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലെ പ്രതീക്ഷകളെക്കുറിച്ചും രാഹുല്‍ പറഞ്ഞു.

”കര്‍ണാടക തിരഞ്ഞെടുപ്പില്‍ ബിജെപി എല്ലാ വഴികളും പരീക്ഷിച്ചു. മുഴുവന്‍ മാധ്യമങ്ങളും അവര്‍ക്കൊപ്പമുണ്ടായിരുന്നു. സര്‍ക്കാരുകളും ഏജന്‍സികളും പണവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. എല്ലാം അവര്‍ക്കുണ്ടായിരുന്നു. പക്ഷേ ഞങ്ങള്‍ അവരെ തകര്‍ത്തു. തെലങ്കാനയില്‍ ബിജെപിയെ തകര്‍ക്കാനാണു അടുത്ത നീക്കം. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ തെലങ്കാനയില്‍ ബിജെപിയെ കണ്ടെത്താന്‍ പ്രയാസമായിരിക്കും.” രാഹുല്‍ ഗാന്ധി പറഞ്ഞു.

”തെലങ്കാനയെ കൂടാതെ രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. കര്‍ണാടകയില്‍ ബിജെപിയോട് ചെയ്തതു തന്നെ ഈ സംസ്ഥാനങ്ങളിലും ആവര്‍ത്തിക്കും. ബിജെപിയെ പരാജയപ്പെടുത്താന്‍ പോകുന്നത് കോണ്‍ഗ്രസല്ല, മറിച്ചു രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും തെലങ്കാനയിലെയും ജനങ്ങളാണ്.”- രാഹുല്‍ വിശദീകരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments