Friday, May 16, 2025

HomeMain Storyട്രെയിന്‍ ദുരന്തം: ഇന്ത്യയിലെ ജനങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായി ബൈഡന്‍

ട്രെയിന്‍ ദുരന്തം: ഇന്ത്യയിലെ ജനങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായി ബൈഡന്‍

spot_img
spot_img

ന്യൂയോര്‍ക്ക്: ഇന്ത്യയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 300 ഓളം പേര്‍ മരിക്കാനിടയായ വാര്‍ത്ത ഹൃദയം തകര്‍ക്കുന്നതാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍.

യു.എസ് പ്രഥമ വനിത ജില്‍ ബൈഡനും ഞാനും ഇന്ത്യയിലെ ട്രെയിന്‍ ദുരന്തം അറിഞ്ഞ് ഹൃദയം തകര്‍ന്നിരിക്കുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവര്‍ക്ക് അത് താങ്ങാനുള്ള കരുത്ത് നല്‍കണമെന്ന് പ്രാര്‍ഥിക്കുന്നു. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളവര്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുന്നു – ബൈഡന്‍ പ്രസ്താവനയില്‍ അറിയിച്ചു.

യു.എസും ഇന്ത്യയും തമ്മില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. ഇന്ത്യയിലെ ജനങ്ങളുടെ വേദനയില്‍ അമേരിക്കന്‍ ജനതയും പങ്കുചേരുന്നു. ഈ വേദനയില്‍ നിന്ന് മുക്തി നേടാന്‍ ശ്രമിക്കുന്നവരെ ഞങ്ങള്‍ ചേര്‍ത്ത് പിടിക്കുന്നു -ബൈഡന്‍ പറഞ്ഞു.

ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റ് പുടിന്‍, പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്, വിദേശകാര്യമന്ത്രി ബിലാവല്‍ ഭൂട്ടോ,കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ എന്നിവര്‍ അനുശോചനം അറിയിച്ചിരുന്നു.

ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന നേപ്പാള്‍ പ്രധാനമന്ത്രി അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ചു.പ കൂടാതെ, ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവര്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും അനുശോചനമറിയിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനയച്ച സന്ദേശത്തിലാണ് ഇരുവരുടെ തങ്ങളുടെ അനുശോചനവും ദുഃഖവും അറിയിച്ചത്.

ഒഡിഷയിലെ ബാലുസോറില്‍ വെള്ളിയാഴ്ചയുണ്ടായ ട്രെയിന്‍ അപകടമാണ് മൂന്ന് ദശകങ്ങള്‍ക്കിടെ ഇന്ത്യയില്‍ ഉണ്ടായ ഏറ്റവും വലിയ റെയില്‍ ദുരന്തം. ദുരന്തത്തില്‍ 288 പേര്‍ മരിക്കുകയും 1100 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments