Friday, May 16, 2025

HomeMain Storyഡ്രൈവിംഗ് റിയര്‍വ്യൂ മിററില്‍ നോക്കി, മോദി അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു: രാഹുല്‍ ഗാന്ധി

ഡ്രൈവിംഗ് റിയര്‍വ്യൂ മിററില്‍ നോക്കി, മോദി അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു: രാഹുല്‍ ഗാന്ധി

spot_img
spot_img

ന്യൂയോര്‍ക്ക് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി.
ഇന്ത്യയെന്ന കാര്‍ റിയര്‍വ്യൂ മിററില്‍ നോക്കിയോടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നിനു പിറകെ ഒന്നായി അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഞായറാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

ബിജെപിക്കും ആര്‍എസ്എസിനും മുന്നോട്ടു നോക്കാന്‍ കെല്‍പില്ല. ഭൂതകാലത്തിലേക്കു നോക്കിയാണ് അവര്‍ രാജ്യം ഭരിക്കുന്നത്. ഒഡീഷ ട്രെയിന്‍ ദുരന്തത്തെപ്പറ്റി ചോദിച്ചാല്‍ അവര്‍ 50 വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തതെന്താണെന്നു ചോദിക്കും. എന്നാല്‍, കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ ഉണ്ടായ ട്രെയിനപകടങ്ങള്‍ക്ക് അന്നത്തെ ഭരണാധികാരികള്‍ ബ്രിട്ടിഷുകാരെ കുറ്റപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍ ഓര്‍മിപ്പിച്ചു.

ഏതു വിഷയത്തിലും ഭൂതകാലം ചികയുക എന്നതാണ് ബിജെപി സര്‍ക്കാരിന്റെ ഉടനടിയുള്ള പ്രതികരണം. പ്രധാനമന്ത്രിയോ മന്ത്രിമാരോ ഭാവിയെക്കുറിച്ച് സംസാരിക്കുന്നില്ല. ഭൂതകാലത്തിലേക്കു നോക്കി ആരെയെങ്കിലും കുറ്റപ്പെടുത്തുക എന്നതാണ് അവരുടെ ശൈലി. ഇന്ത്യയില്‍ ഗാന്ധിജിയുടെയും ഗോഡ്‌സെയുടെയും ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments