Wednesday, October 4, 2023

HomeMain Storyമുഖ്യമന്ത്രിയും സംഘവും വ്യാഴാഴ്ച യുഎസിലേക്ക്, ലോകകേരളസഭ ഉദ്ഘാടനം ശനിയാഴ്ച

മുഖ്യമന്ത്രിയും സംഘവും വ്യാഴാഴ്ച യുഎസിലേക്ക്, ലോകകേരളസഭ ഉദ്ഘാടനം ശനിയാഴ്ച

spot_img
spot_img

തിരുവനന്തപുരം: ലോകകേരള സഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും നാളെ (വ്യാഴാഴ്ച) പുലര്‍ച്ചെ മൂന്നിനുള്ള വിമാനത്തില്‍ ദുബായ് വഴി യു എസിലേക്കു പോകും. യുഎസ്, ക്യൂബ സന്ദര്‍ശനത്തിനു ശേഷം മുഖ്യമന്ത്രി 19നു പുലര്‍ച്ചെ മടങ്ങിയെത്തും. ക്യൂബയില്‍നിന്നു തിരികെയെത്തുന്നതു ന്യൂയോര്‍ക്ക്, ദുബായ് വഴി ആയിരിക്കുമെന്നും യൂറോപ്പ് വഴി അല്ലെന്നും അധികൃതര്‍ അറിയിച്ചു. സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രി കെ.എന്‍.ബാലഗോപാല്‍, ചീഫ് സെക്രട്ടറി വി.പി.ജോയ്, മുഖ്യമന്ത്രിയുടെ ഭാര്യ കമല, വിവിധ വകുപ്പു സെക്രട്ടറിമാര്‍, മുഖ്യമന്ത്രിയുടെ പിഎ വി.എം.സുനീഷ് എന്നിവര്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

സ്പീക്കര്‍ക്ക് ഒപ്പം ഭാര്യ, മകന്‍ എന്നിവരും അമേരിക്കയിലേക്കു പോകും. നോര്‍ക്ക വൈസ് ചെയര്‍മാന്‍ പി.ശ്രീരാമകൃഷ്ണനും സംഘവും നേരത്തേ പുറപ്പെട്ടിരുന്നു. മന്ത്രി വീണാ ജോര്‍ജ് ക്യൂബ സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിക്ക് ഒപ്പം ചേരും.

വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെ 9/11 മെമ്മോറിയല്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. യുഎന്‍ ആസ്ഥാനത്തും സന്ദര്‍ശനം നടത്തും. ലോകകേരളസഭയുടെ സമ്മേളനം 10ന് രാവിലെ ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ ഉദ്ഘാടനം ചെയ്യും. 11ന് ഇവിടെ ചേരുന്ന ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രമുഖ പ്രവാസി മലയാളികള്‍, ഐടി വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, വനിതാ സംരംഭകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. അന്നു വൈകിട്ട് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും. 12ന് വാഷിങ്ടന്‍ ഡിസിയില്‍ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖലാ വൈസ് പ്രസിഡന്റ് മാര്‍ട്ടിന്‍ റെയ്‌സറുമായി കൂടിക്കാഴ്ച നടത്തും.

13ന് മാരിലന്‍ഡ് വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനങ്ങള്‍ സന്ദര്‍ശിച്ചു മനസ്സിലാക്കും. 14ന് ന്യൂയോര്‍ക്കില്‍നിന്നു ഹവാനയിലേക്കു തിരിക്കും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments