Monday, May 12, 2025

HomeMain Storyഫ്‌ളോട്ട് വിവാദം: കൊലപാതകം ആഘോഷിക്കുന്നത് അംഗീകരിക്കില്ലെന്ന് കാനഡയ്ക്ക് വീണ്ടും താക്കീത്

ഫ്‌ളോട്ട് വിവാദം: കൊലപാതകം ആഘോഷിക്കുന്നത് അംഗീകരിക്കില്ലെന്ന് കാനഡയ്ക്ക് വീണ്ടും താക്കീത്

spot_img
spot_img

ന്യൂഡല്‍ഹി : മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വധം ചിത്രീകരിക്കുന്ന ഫ്‌ളോട്ടുമായി കാനഡയിലെ ബ്രാംപ്റ്റണ്‍ നഗരത്തില്‍ ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഇന്ത്യ വീണ്ടും രംഗത്തെത്തി. ഒരു കുറ്റകൃത്യവും ആഘോഷിക്കുന്നത് ശരിയല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി പറഞ്ഞു. ഏതൊരു ജനാധിപത്യ സര്‍ക്കാരിന്റെയും അധികാര പരിധിക്കുള്ളില്‍ കൊലപാതകമെന്നത് നീതീകരിക്കാനാകാത്ത കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയ മീനാക്ഷി ലേഖി, കാനഡ സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

”ഏതൊരു ജനാധിപത്യ സംവിധാനത്തിലും കൊലപാതകമെന്നത് വലിയ കുറ്റകൃത്യം തന്നെയാണ്. ഇത്തരമൊരു കുറ്റകൃത്യത്തെ ആഘോഷിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. കാനഡയില്‍ ഇതുമായി ബന്ധപ്പെട്ട നടന്ന എല്ലാക്കാര്യങ്ങളും നിയമത്തിന്റെ പരിധിക്കുള്ളില്‍ വരുന്നതും ക്രമസമാധാനവുമായി ബന്ധപ്പെട്ടതുമാണ്. കാനഡ സര്‍ക്കാര്‍ ഉചിതമായ നടപടി ഉറപ്പാക്കണം’ മീനാക്ഷി ലേഖി എഎന്‍ഐയോടു പറഞ്ഞു.

ഖലിസ്ഥാന്‍ തീവ്രവാദികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരമൊരുക്കുന്നതു കാനഡഇന്ത്യ ബന്ധത്തിനു ഗുണം ചെയ്യില്ലെന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കറും മുന്നറിയിപ്പു നല്‍കിയിരുന്നു.

രക്തം പുരണ്ട വെള്ളസാരി ധരിച്ച് ഇരുകൈകളും ഉയര്‍ത്തിനില്‍ക്കുന്ന ഇന്ദിരഗാന്ധിക്കുനേരെ തോക്കുകള്‍ ചൂണ്ടുന്നവരെ ചിത്രീകരിച്ച ഫ്‌ലോട്ടിന്റെ വിഡിയോ സമീപദിവസങ്ങളിലാണ് ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചത്. ഇന്ത്യയിലെ കാനഡയുടെ ഹൈക്കമ്മിഷണര്‍ കാമറണ്‍ മക്കെ സംഭവത്തെ അപലപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments