Wednesday, May 14, 2025

HomeMain Storyമലയാളികള്‍ക്ക് അഭിമാനമായി കെന്‍ മാത്യു സ്റ്റാഫോര്‍ഡ് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടു

മലയാളികള്‍ക്ക് അഭിമാനമായി കെന്‍ മാത്യു സ്റ്റാഫോര്‍ഡ് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടു

spot_img
spot_img

ഹൂസ്റ്റണ്‍: ടെക്സസ് ഫോട്ബെന്‍ഡ് കൗണ്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ച മലയാളി കെന്‍ മാത്യു സ്റ്റാഫോര്‍ഡ് സിറ്റി മേയറായി തെരഞ്ഞെടുക്കപ്പെട്ടു. അഞ്ഞൂറിലേറെ വോട്ടുകളുടെ വിജയമാണ് അദ്ദേഹം നേടിയത്.

2006ല്‍ സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിച്ചു ജയിച്ചു. ഫോട്ബെന്‍ഡ് കൗണ്‍ി ജഡ്ജ് കെ. പി. ജോര്‍ജ്, മ്ിസൗറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട്, ഡിസ്ട്രിക് ജഡ്ജ് സുരേന്ദ്രേന്‍ പാട്ടേല്‍, കൗണ്ടി ജഡ്ജി ജൂലി മാത്യു എന്നിവരും കെന്‍ മാത്യുവിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് സജീവമായുണ്ടായിരുന്നു.

സ്റ്റാഫോര്‍ഡ് സിറ്റി കൗണ്‍സില്‍മാന്‍, പ്രോടെം മേയര്‍ എന്നി നിലകളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ചിരുന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായ കെന്‍ മാത്യു കോവിഡ് കാലത്തും മറ്റ് ദുരന്തകാലങ്ങളിലും ആശ്വാസകരമായ നിരവധി പ്രവര്‍ത്തനങ്ങളാണ് കാഴ്ചവച്ചത്.

കായംകുളം കുന്നത്തുവീട്ടില്‍ ഉമ്മന്‍ മാത്യുവിന്റെയേും മറിയാമ്മയുടെയും പുത്രനാണ്. കായംകുളത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ബോംബയിലേക്ക് കുടിയേറി. തുടര്‍ വിദ്യാഭ്യാസവും പഠനവുമൊക്കെ അവിടെയായിരുന്നു. പഠനകാലയളവില്‍ തന്നെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എന്‍എസ് യുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് ഡെട്രോയിറ്റിയില്‍ നിന്ന് ബിഎയും എംബിഎയും സ്വന്തമാക്കി.

ലീലാമ്മയാണ് ഭാര്യ. 1986ല്‍ കെന്‍ മാത്യു ഹൂസ്റ്റണിലെത്തി. അന്നു മുതല്‍ സ്റ്റാഫോര്‍ഡ് നിവാസിയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments