ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഇഡി അറസ്റ്റ് ചെയ്തു ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ സിബിഐ ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. സുപ്രീംകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ അറസ്റ്റ്.
സിബിഐയാണ് മദ്യനയക്കേസില്‍ ആദ്യം അന്വേഷണം തുടങ്ങിയത്. പിന്നീടാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) അന്വേഷണം നടത്തിയത്. ഇ.ഡി കേസിലാണ് കേജരിവാള്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. വിചാരണക്കോടതി നല്‍കിയ ജാമ്യം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരായ കേജരിവാളിന്റെ അപ്പീല്‍ പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്.
ജൂണ്‍ 20നാണ് റൗസ് അവന്യൂ കോടതി കേജരിവാളിന് ജാമ്യം അനുവദിച്ചത്. തൊട്ടടുത്ത ദിവസം ഇ.ഡി നല്‍കിയ അപേക്ഷയില്‍ ജാമ്യത്തിന് ഇടക്കാല സ്റ്റേ നല്‍കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു.
ഹൈക്കോടതി നടപടിക്കെതിരെ കഴിഞ്ഞ ദിവസം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈകോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടായ നടപടി അസാധാരാണമാണെന്ന് നിരീക്ഷിച്ച കോടതി, ചൊവ്വാഴ്ചയും ജാമ്യം സ്റ്റേ ചെയ്യാനുള്ള നടപടി തന്നെയാണ് ഹൈക്കോടതി സ്വീകരിക്കുന്നതെങ്കില്‍, ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
കേജരിവാളിന് വീണ്ടും കുരുക്ക്; ജയിലിലെത്തി അറസ്റ്റ് ചെയ്ത് സിബിഐ
RELATED ARTICLES