Sunday, September 15, 2024

HomeMain Storyബന്ധുവായ കുട്ടിയെ അമേരിക്കയില്‍ കൊണ്ടുവന്നു ഭീഷണിപ്പെടുത്തി ജോലി ചെയ്യിച്ച ഇന്ത്യന്‍-അമേരിക്കന്‍ ദമ്പതികള്‍ക്ക് തടവുശിക്ഷ

ബന്ധുവായ കുട്ടിയെ അമേരിക്കയില്‍ കൊണ്ടുവന്നു ഭീഷണിപ്പെടുത്തി ജോലി ചെയ്യിച്ച ഇന്ത്യന്‍-അമേരിക്കന്‍ ദമ്പതികള്‍ക്ക് തടവുശിക്ഷ

spot_img
spot_img

വാഷിംഗ്ടണ്‍: സ്‌കൂളില്‍ ചേര്‍ക്കാന്‍ സഹായിക്കാനെന്ന വ്യാജേന ബന്ധുവായ കുട്ടിയെ മൂന്ന് വര്‍ഷത്തിലേറെ പെട്രോള്‍ പമ്പിലും കണ്‍വീനിയന്‍സ് സ്റ്റോറിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ച ഇന്ത്യന്‍-അമേരിക്കന്‍ ദമ്പതികള്‍ക്ക് യുഎസ് കോടതി തടവുശിക്ഷ വിധിച്ചു. 31 കാരിയായ ഹര്‍മന്‍പ്രീത് സിംഗിന് 135 മാസവും (11.25 വര്‍ഷം) കുല്‍ബീര്‍ കൗറിനെ (43) 87 മാസവും (7.25 വര്‍ഷം) കോടതി ശിക്ഷിച്ചു, ഇരയായ ബന്ധുവിന് 225,210.76 ഡോളര്‍ (1.87 കോടി രൂപ) നല്‍കാനും കോടതി ആവശ്യപ്പെട്ടു. മുമ്പ് ദമ്പതികളായിരുന്ന ഇവര്‍ ഇപ്പോള്‍ വേര്‍പിരിഞ്ഞു.

സ്‌കൂളില്‍ ചേര്‍ക്കാന്‍ സഹായിക്കാമെന്ന് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കിബന്ധുവായ കുട്ടിയെ അമേരിക്കയിലേക്ക് ആകര്‍ഷിച്ചെന്നും ഇതിനായി പ്രതികള്‍ ഇരയുമായുള്ള ബന്ധം മുതലെടുത്തുവെന്നും നീതിന്യായ വകുപ്പിന്റെ പൗരാവകാശ വിഭാഗത്തിലെ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ ക്രിസ്റ്റന്‍ ക്ലാര്‍ക്ക് പറഞ്ഞു. കൂടാതെ, പ്രതികള്‍ ഇരയുടെ ഇമിഗ്രേഷന്‍ രേഖകള്‍ കൈക്കലാക്കുകയും ഭീഷണികള്‍ക്കും ശാരീരിക ബലപ്രയോഗത്തിനും മാനസിക പീഡനത്തിനും വിധേയനാക്കി ചെറിയ ശമ്പളത്തിന് ദീര്‍ഘനേരം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയായിരുന്നു.

വിദ്യാഭ്യാസം നേടാനും ജീവിതം മെച്ചപ്പെടുത്താനുമുള്ള ഇരയുടെ ആത്മാര്‍ത്ഥമായ ആഗ്രഹമാണ് പ്രതികള്‍ മുതലെടുത്തതെന്നും മനുഷ്യന്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലാതാക്കുകയും അവന്റെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കുകയും ചെയ്തുവെന്നും വെര്‍ജീനിയയിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്റ്റിന് വേണ്ടിയുള്ള യുഎസ് അറ്റോര്‍ണി ജെസീക്ക ഡി ആബര്‍ പറഞ്ഞു.

2018 മാര്‍ച്ചിനും 2021 മെയ് മാസത്തിനും ഇടയില്‍ മൂന്ന് വര്‍ഷത്തിലേറെയായി സിംഗിന്റെ സ്റ്റോറില്‍ ജോലിചെയ്യാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ നിര്‍ബന്ധിച്ചുവെന്നും കേസില്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments