തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നീറ്റ് പരീക്ഷയിലെ ക്രമക്കേടുകള്‍ക്കെതിരായി സംസ്ഥാന നിയമസഭയില്‍ പ്രമേയത്തിന്മേലുള്ള ചര്‍ച്ചയ്ക്കിടെ കേരളത്തില്‍ നടന്ന കേരള സര്‍വകലാശാലാ അസിസ്റ്റ്ന്റ് നിയമനം, പി.എസ്.സി പരീക്ഷാ തട്ടിപ്പുകള്‍ മാത്യു കുഴല്‍നാടന്‍ പരാമര്‍ശിച്ചത് സഭയില്‍ ഭരണ,പ്രതിപക്ഷ ബഹളത്തിനിടയാക്കി. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ബൈബിള്‍ വാക്യം ഉദ്ധരിച്ച മാത്യു കേരളത്തില്‍ 2008ല്‍ നടന്ന യൂണിവേഴ്സിറ്റ് അസിസ്റ്റന്റ്, 2018ലെ പിഎസ്സി പരീക്ഷ തട്ടിപ്പുകളില്‍ അധികാരത്തില്‍ ഇരുന്നവര്‍ എന്തു നടപടി സ്വീകരിച്ചു എന്ന് ആലോചിക്കണമെന്ന്് ചോദിച്ചു.യൂണിിവേഴ്സിറ്റി അസിസ്റ്റന്റ് നിയമനത്തട്ടിപ്പില്‍ കുറ്റക്കാര്‍ രക്ഷപ്പെട്ടുവെന്നും പി.എസ്.സി പരീക്ഷാക്രമക്കേടിലും പിന്നില്‍ പ്രവര്‍ത്തിച്ചവരെ മുഴുവന്‍ പിടികൂടാനായില്ലെന്നും ചൂണ്ടിക്കാണിച്ചു. അധികാരത്തിലിരിക്കുന്നവര്‍ ഇത്തരം ക്രമക്കേടുകള്‍ കര്‍ശന നടപടി സ്വീകരിക്കുകയും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരേ ഉടനടി നടപടിയെടുക്കുകയും വേണമെന്നും മാത്യു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിനെ ലക്ഷ്യമിട്ടുള്ള വിമര്‍ശനം തുടര്‍ന്നതോടെ ഭരണപക്ഷ ബെഞ്ചുകളില്‍ നിന്ന് ബഹളം ഉയര്‍ന്നു.ഇതോടെ സ്പീക്കര്‍ ഇടപെട്ട് മാത്യു വിഷയത്തില്‍ നിന്ന് വ്യതിചലിക്കുകയാണെന്ന് വിമര്‍ശിച്ചു. ഔട്ട് ഓഫ് സിലബല് സംസാരിക്കുന്നത് മാത്യു പതിവാക്കുകയാണെന്നും ഗ്യാലറിക്ക് വേണ്ടിയാണ് മാത്യു നിരന്തരം സംസാരിക്കുന്നതെന്നും സ്പീക്കര്‍ പറഞ്ഞതോടെ, സ്പീക്കറും മാത്യു കുഴല്‍നാടനും തമ്മില്‍ വാദപ്രതിവാദമായി. തന്റെ പ്രസംഗത്തില്‍ മാത്രമാണു സ്പീക്കര്‍ എപ്പോഴും ഇടപെടുന്നതെന്ന് മാത്യു കുഴല്‍നാടനും തിരിച്ചടിച്ചു.നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരായ പ്രമേയത്തെ അനുകൂലിക്കുന്നവര്‍ കേരളത്തില്‍ നടന്ന ക്രമക്കേടുകളെ എന്തിനാണ് ന്യായീകരിക്കുന്നതെന്നും മാത്യു ചോദിച്ചു. ബഹളം തുടരുന്നതിനിടെ മാത്യുവിന് അനുവദിച്ചിരുന്ന സമയം കഴിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. മാത്യു പ്രസംഗം അവസാനിപ്പിച്ചതോടെയാണ് സഭയിലെ ബഹളം അവസാനിച്ചത്.
നീറ്റ് പരീക്ഷാ ചോര്‍ച്ച ചര്‍ച്ചയ്ക്കിടെ പി എസ് സി തട്ടിപ്പും പരാമര്‍ശിച്ച് മാത്യു കുഴല്‍ നാടന്‍ ; വടികൊടുത്ത് അടിമേടിച്ചതുപോലെ ഭരണപക്ഷം
RELATED ARTICLES