ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ പൂനെയില്‍ ഡോക്ടര്‍ക്കും 15 വയസുള്ള മകള്‍ക്കും സികാ വൈറസ് അണുബാധ സ്ഥിരീകരിച്ചു. പനിബാധിതനായ ഡോക്ടറുടെ രക്തസാമ്പില്‍ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍നന്് വീട്ടിലെ മറ്റ് അഞ്ചു പേരെ പരിശോധിച്ചപ്പോള്‍ 15 വയസുകാരിയായ മകലഞ്ക്കും സിറാ വൈറസ് അണുബാധ റിപ്പോര്‍ട്ട് ചെയ്തു.
രക്ത സാമ്പിളുകള്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എന്‍ഐവി) പരിശോധനയ്ക്കായി അയച്ചതിന്റെ ഫലം ജൂണ്‍ 21 ന് ലഭിച്ചപ്പോഴാണ് സിക വൈറസ് അണുബാധ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്.
ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ തുടങ്ങിയ അണുബാധകള്‍ പരത്തുന്ന ഈഡിസ് കൊതുകിലൂടെയാണ് സിക വൈറസ് രോഗം പകരുന്നത്. 1947ല്‍ ഉഗാണ്ടയിലാണ് ഈ വൈറസ് ആദ്യമായി കണ്ടെത്തിയത്. ഈ രണ്ട് കേസുകളും നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, പിഎംസിയുടെ ആരോഗ്യ വകുപ്പ് നിരീക്ഷണം ആരംഭിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രദേശത്ത് മറ്റ് സംശയാസ്പദമായ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും, കൊതുകുകള്‍ പെരുകുന്നത് തടയാന്‍ അധികൃതര്‍ ഫോഗിംഗ്, ഫ്യൂമിഗേഷന്‍ തുടങ്ങിയ മുന്‍കരുതല്‍ നടപടികള്‍ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.
‘സംസ്ഥാന ആരോഗ്യവകുപ്പ് കൊതുക് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. പ്രദേശത്ത് പൊതുജന ബോധവല്‍ക്കരണം ആരംഭിക്കുകയും പ്രദേശത്തെ ഗര്‍ഭിണികളുടെ ആരോഗ്യം നിരീക്ഷിക്കാന്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുള്ളതായി കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. സിക പൊതുവെ ഗുരുതരമായ സങ്കീര്‍ണതകളിലേക്ക് നയിക്കുന്നില്ല, പക്ഷേ സാഹചര്യത്തില്‍. ഗര്‍ഭിണിയായ സ്ത്രീക്ക് രോഗം ബാധിച്ചാല്‍ ഗുരുതര പാര്‍ശ്വഫലങ്ങളുണ്ടാക്കും