തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാന്‍ നടന്ന നീക്കത്തില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രതിപക്ഷം. കഴിഞ്ഞ ദിവസം ടി.പിയുടെ ഭാര്യയും വടകതര എംഎല്‍എയുമായ കെ.കെ രമ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്കിയെങ്കിലും സ്പീക്കര്‍ അത് തള്ളി. എന്നാല്‍ ഇന്ന് പ്രതിപക്ഷനേതാവ് തന്നെ സബ്മിഷനായി ഈ പ്രശ്‌നം സഭയില്‍ അവതരിപ്പിക്കുകയും ഭരണപക്ഷത്തിനെതിരേ രൂക്ഷമായ വിമര്‍ശനം ഉന്നയിക്കുയും ഭരണപക്ഷത്തെ ഏറെ പ്രതിരോധത്തിലാക്കുകയും ചെയ്തു.
പ്രതിപക്ഷനീക്കവും കോടതി അലക്ഷ്യ സാധ്യതയും മുന്നില്‍ക്കണ സബ്മിഷന് തൊട്ടു മുമ്പ് സര്‍ക്കാര്‍ മുഖം രക്ഷിക്കാന്‍ മൂന്ന് ഉദ്യോഗസ്ഥരെ ബലിയാടാക്കി.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ തടവുകാരെ ഉള്‍പ്പെടുത്തി പൊലിസ് റിപ്പോര്‍ട്ട് തേടിയ ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിറക്കിയാണ് മുഖം രക്ഷിച്ചത്. കണ്ണൂര്‍ സെന്‍ഡ്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, ഗ്രേഡ് വണ്‍ അസി.സൂപ്രണ്ട് ബി.ജി അരുണ്‍, അസി.പ്രിസണ്‍ ഓഫിസര്‍ ഒ.വി രഘുനാഥ് എന്നിവരെയാണ് സസ്പന്‍ഡ് ചെയ്തത്. സസ്പന്‍ഷന്‍ ഉത്തരവില്‍ ഒപ്പിട്ടതിനു പിന്നാലെ നിയമസഭയില്‍ പോകാതെ കേന്ദ്ര കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണാറായി വിജയന്‍ ഡല്‍ഹിക്ക് പോയി. നിയമസഭയില്‍ വി.ഡി സതീശന്റെ മറുപടി പറായാന്‍ പാര്‍ലമെന്ററികാര്യ മ്രന്തി എം.ബി രാജേഷിനെ ചുമതലപ്പെടുത്തി.
ടി.പി ചന്ദ്രശേഖരന്‍ വധകേസിലെ പ്രതികളെ ജയില്‍ മേചിതരാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഗൂഡാലോചന നടന്നതായി വി.ഡി സതീശന്‍ സബ്മിഷനിലൂടെ ഉന്നയിച്ചു. രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികളെ ജീവ പര്യന്തം തടവു ശിക്ഷ 14 വര്‍ഷം പൂര്‍ത്തിയാക്കാകതെ ശിക്ഷാ ഇളവ് നല്‍കരുതെന്ന് സുപ്രീം േകാടതി 2018ല്‍ ഉത്തരവിട്ടിരുന്നു എന്നും എന്നാല്‍ 2022 ല്‍ സംസ്ഥാന സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കാന്‍ കഴിയുന്ന പ്രതികളുടെ പട്ടികയില്‍ നിന്നും രാഷ്ട്രീയ കൊലപാതകം എടുത്തു മാറ്റിയെന്നും സതീശന്‍ പറഞ്ഞു. ടി.പി കേസിലെ പ്രതികളെ മോചിപ്പിക്കാനുള്ള ഗൂഡാലോചന 2022ല്‍ തന്നെ ആരംഭിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സതീശന്‍ പറഞ്ഞു.
എന്നാല്‍ ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് വിവിധ ജയിലുകളിലെ തടവുകാര്‍ക്ക് ശിക്ഷാ ഇളവ്, അകാല വിടുതല്‍ നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിലെ മാനദണ്ഡ പ്രകാരം പരിഗണിക്കേണ്ട തടവുകാരുടെ പട്ടിക ജയില്‍ മേധാവി സര്‍ക്കാരില്‍ ലഭ്യമാക്കിയിരുന്നുവെന്നും പട്ടികയില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടതായി കണ്ടതിനാല്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് പുതുക്കിയ പട്ടിക സമര്‍പ്പിക്കുവാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി കഴിഞ്ഞ മൂന്നിന് ജയില്‍ വകുപ്പ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി എം.ബി രാജേഷ് മറുപടി പറഞ്ഞു. പ്രത്യേക ഇളവ് അനുവദിക്കരുതെന്ന് കോടതി പ്രഖ്യാപിച്ചിട്ടുള്ള കേസുകളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്ക് നിലവിലെ മാനദണ്ഡപ്രകാരം ശിക്ഷായിളവിന് അര്‍ഹതയില്ല. എസ്.സി നമ്പര്‍ 867/2012 കേസിലെ ശിക്ഷാതടവുകാര്‍ക്ക് 20 വര്‍ഷം തടവ് പൂര്‍ത്തിയാക്കും മുമ്പ് ഇളവ് അനുവദിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്. എസ്.സി നമ്പര്‍ 867/2012 നമ്പര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് തടവിലുള്ളവരുടെ ശിക്ഷായിളവ് സംബന്ധിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട്, പൊലിസ് റിപ്പോര്‍ട്ട് തേടിയത് മാനദണ്ഡപ്രകാരമല്ല. ഇത് സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടയുടന്‍ സൂപ്രണ്ടിന്റെ വിശദീകരണം ജയില്‍ മേധാവി തേടുകയും ചെയ്തിരുന്നുവെന്നും കേസിലെ പ്രതികളെ ഒഴിവാക്കി ശിക്ഷാ ഇളവിനുള്ളവരുടെ അന്തിമ പട്ടിക സര്‍ക്കാരില്‍ നല്‍കുമെന്ന് വ്യക്തമാക്കി ജയില്‍ മേധാവി പത്രക്കുറിപ്പും നല്‍കിയിരുന്നുവെന്നും സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.
ശിക്ഷാ ഇളവിന് പരിഗണിക്കുന്ന തടവുകാരുടെ വിവരങ്ങള്‍ ആരാഞ്ഞ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ജില്ലാ പൊലിസ് മേധാവിക്ക് നല്‍കിയ കത്തും ഇക്കാര്യത്തില്‍ ജയില്‍ ഹെഡ് ക്വാര്‍ട്ടേഴ്സിലേക്ക് ജയില്‍ സൂപ്രണ്ട് നല്‍കിയ വിശദീകരണവും മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന സ്ഥിതിയുണ്ടായിട്ടുണ്ടെന്നും ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുന്നതാണെന്നും തെറ്റായ പട്ടിക തയാറാക്കി പൊലിസ് റിപ്പോര്‍ട്ട് തേടിയതിന് ഉത്തരവാദികളായ മുന്നു പേരെ അന്വേഷണവിധേയമായി സര്‍വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ ടി.പി കേസിലെ പ്രതികള്‍ക്ക് ഒരു കാരണവശാലും ശിക്ഷായിളവ് നല്‍കില്ലെന്ന് സര്‍ക്കാരിന്റെ ഉറപ്പ് വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇതിനിടയില്‍ ഭരണകക്ഷി അംഗങ്ങള്‍ ബഹളം വച്ചു. നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.സ്പീക്കറുടെ ഡയസിനു മുന്നിലെത്തി പ്ലാക്കാര്‍ഡുകളുയര്‍ത്തി പ്രതിഷേധിച്ചു. പതിഷേധം കടുത്തപ്പോള്‍ സ്പീക്കര്‍ എ.എന്‍ ഷംസീര്‍ എത്തി നടപടികള്‍ ഏറ്റടുത്തു. സാധാരണ അടിയന്തിര പ്രമേയ പ്രസംഗവും വാക്കൗട്ടും കഴിഞ്ഞാല്‍ മറ്റു നടപടികള്‍ ഡപ്യൂട്ടി സ്പീക്കര്‍ക്ക് കൈമാറി സ്പീക്കര്‍ സീറ്റൊഴിയും.അതാണ് കീഴ്വഴക്കം. പ്രതിപക്ഷ അംഗങ്ങളോട് മടങ്ങി സീറ്റില്‍ പോകാന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടിട്ടും പ്രതിപക്ഷം വഴങ്ങിയില്ല. ഇതിനിടയില്‍ പ്രതിപക്ഷ നേതാവ് ഒരു കുറിപ്പ് സ്പീക്കര്‍ക്ക് നല്‍കി. ആഗ്യ ഭാഷയില്‍ സമ്മതിച്ചതോടെ പ്രതിപക്ഷം പ്രതിഷേധം അവസാനിപ്പിച്ചു.സില്‍ പറയാത്ത കാര്യം പ്രതിപക്ഷ നേതാവ് ഉന്നയിച്ചെന്നും സബ്മിഷനെ അടിയന്തര പ്രമേയമാക്കിയെന്നും മന്ത്രി വിമര്‍ശിക്കുകയും ചെയ്തു.