തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ കൊലപാതകത്തിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കത്തിനെതിരേ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രതിപക്ഷം. ശിക്ഷാ ഇളവിന് നീക്കമില്ലെന്നു സര്‍ക്കാര്‍ നിയമസഭയ്ക്കുള്ളില്‍ പറയുമ്പോഴും ശിക്ഷാ ഇളവിനായി റിപ്പോര്‍ട്ട് തേടിയതിന് മൂന്നു ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുമായി സര്‍ക്കാര്‍ രംഗത്തു വന്നിരുന്നു. ഉദ്യോഗസ്ഥരെ ബലിയാടാക്കി സംഭവത്തില്‍ നിന്നും തലയൂരാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിച്ചത്. ഇത്ര പ്രമാദമായ ഒരു കേസില്‍ സര്‍ക്കാര്‍ അറിയാതെ ഒരു നീക്കവും നടക്കില്ല. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍
ശിക്ഷായിളവിനുള്ള നീക്കമെന്നത് അഭ്യുഹം മാത്രമെന്ന് പറഞ്ഞ് തള്ളിയ സ്പീക്കര്‍ക്കെതിരായ വിമര്‍ശനവും കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം
ടി.പിയുടെ കൊലയാളികള്‍ക്ക് ശിക്ഷാ ഇളവ്: പ്രതിഷേധം കടുപ്പിക്കാന്‍ പ്രതിപക്ഷം
RELATED ARTICLES