വാഷിംഗ്ടണ്‍: റഷ്യയുടെ റിസഴ്‌സ് പി ഒന്ന് എന്ന ഉപേക്ഷിക്കപ്പെട്ട ഉപഗ്രഹം ബഹിരാകാശ നിലയത്തിന് അടുത്ത് പൊട്ടിത്തെറിച്ചു. നിരവധി കഷ്ണങ്ങളായി ചിന്നിച്ചിതറിയ ഉപഗ്രഹത്തിന് രാജ്യാന്തര ബഹിരാകാശ നിലയത്തിനു സമീപത്തുള്ള ഭ്രമണപഥത്തില്‍വച്ചായിരുന്നു അപകടം. ഇതോടെ ബഹിരാകാശ നിലയത്തിലെ നിലയത്തിലെ അമേരിക്കന്‍ ഗഗനചാരികള്‍ ഒരു മണിക്കൂറോളം പേടകത്തില്‍ അഭയം തേടിയതായി നാസ അറിയിച്ചു. അപകടം സംഭവിച്ച ഉപഗ്രഹം 2022 ല്‍ ഡീ കമ്മിഷന്‍ ചെയ്തതാണ്. പൊട്ടിത്തെറിയുടെ കാരണം വ്യക്തമല്ല. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയുമായി ഉപഗ്രഹത്തില്‍നിന്ന് അവശിഷ്ടങ്ങള്‍ പുറത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങള്‍ യുഎസ് റഡാറുകളില്‍ പതിഞ്ഞിട്ടുണ്ട്.
രാജ്യാന്തര ബഹിരാകാശ നിലയം കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ തകര്‍ത്തുതരിപ്പണമാക്കേണ്ട ചുമതല ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് കമ്പനിാണ്. 430 ടണ്ണോളം ഭാരം വരുന്ന നിലയത്തെ പസിഫിക് സമുദ്രത്തിലേക്കു തള്ളിയിടാന്‍ കരുത്തുള്ള വാഹനം കമ്പനി നിര്‍മിക്കും. അടുത്ത പതിറ്റാണ്ടിന്റെ ആദ്യമാണ് ഇതു വേണ്ടിവരിക ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ചുവരുമ്പോള്‍ നിലയത്തിന്റെ വലിയൊരു പങ്കും കത്തിയമരുമെങ്കിലും ബാക്കി ആളപായമുണ്ടാക്കാത്ത വിധം സമുദ്രത്തില്‍ വീഴുന്ന തരത്തിലായിരിക്കും ക്രമീകരണമെന്നാണു കരുതുന്നത് ഇതിനുള്ള ഒരുക്കങ്ങള്‍ക്കായി 7032 കോടി രൂപയുടെ കരാര്‍ പ്രഖ്യാപിച്ചു.