ഹൂസ്റ്റണ്‍: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന് കീഴിലുള്ള ഹൂസ്റ്റണ്‍ സിറ്റിയിലെ സെന്റ് ബേസില്‍ സിറിയക് ഓര്‍ത്തഡോക്‌സ് ഇടവകയുടെ പുതിയ ദേവാലയ നിര്‍മാണത്തിന്റെ ഗ്രൗണ്ട് ബ്രേക്കിംഗ് കര്‍മ്മം ജൂലൈ 25-ാം തീയതി ഞായറാഴ്ച നടക്കും.
ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ വിശ്വാസികളെ സാക്ഷിനിര്‍ത്തി ഉച്ചയ്ക്ക് 12 മണിക്ക് അമേരിക്കന്‍ അതിഭദ്രാസന ആര്‍ച്ച് ബിഷപ്പും, പാത്രിയര്‍ക്കല്‍ വികാരിയുമായ അഭി. യല്‍ദോ മോര്‍തീത്തോസ് മെത്രാപ്പോലീത്താ ആണ് ഗ്രൗണ്ട് ബ്രേക്കിംഗ് കര്‍മ്മം നിര്‍വഹിക്കുന്നത്.
ഇടവക വികാരി റവ. ഫാ. ഷിനോജ് ജോസഫ് കശീശ്ശാ, ഇടവകാംഗവും ഭദ്രാസനത്തിലെ സീനിയര്‍ വൈദികരിലൊരാളുമായ വന്ദ്യ ഡോ. തോമസ് ഇട്ടി കോര്‍ എപ്പിസ്‌കോപ്പ, സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. ബിജോ മാത്യു കശീശ്ശാ, സുറിയാനി സഭയിലെ ദേശത്ത് പട്ടക്കാര്‍ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിക്കും.
ദേവാലയ നിര്‍മ്മാണത്തിന് വേണ്ടി വാങ്ങിയ ആര്‍കോള സിറ്റിയിലെ സ്ഥലത്ത് (St. Basil’s Syriac Orthodox Church, 0 Post Rd. Arcola, TX 77583) ഗ്രൗണ്ട് ബ്രേക്കിംഗ് കര്‍മ്മം നടക്കുന്നതിന് മുമ്പായി 25ന് രാവിലെ 8.30ന് ഹൂസ്റ്റണ്‍ സെന്റ് മേരീസ് സിറിയക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ (St. Mary’s Syriac Orthodox Church, 4637 West Orem Dr. Houston, TX 77045) നടക്കുന്ന വി, കുര്‍ബാനയ്ക്ക് മോര്‍ തീത്തോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും.
വി. കുര്‍ബാനയ്ക്ക് ശേഷം 11.30ന് അഭിവന്ദ്യ മെത്രാപ്പോലീത്തായേയും, വൈദികരേയും ഇടവക വികാരി ഫാ. ഷിനോജ് ജോസഫിന്റെയും പള്ളി ഭാരവാഹികളുടെയും നേതൃത്വത്തില്‍ സെന്റ് ബേസില്‍ ഇടവക പള്ളിയുടെ നിര്‍മാണ സ്ഥലത്തേയ്ക്ക് ആനയിക്കും.
പ്രാരംഭ പ്രാര്‍ത്ഥനയ്ക്ക് ശേഷം ഗ്രൗണ്ട് ബ്രേക്കിംഗ് കര്‍മ്മം അഭിവന്ദ്യ തിരുമേനിയുടെ നേതൃത്വത്തില്‍ നടത്തപ്പെടും. തുടര്‍ന്ന് ആശീര്‍വാദവും നേര്‍ച്ച വിളമ്പും നടക്കും.
കോതമംഗലത്ത് കബറടങ്ങിയ വിശുദ്ധ പിതാവായ യല്‍ദോ മോര്‍ ബസേലിയോസ് ബാവായുടെ പുണ്യനാമത്തില്‍ സ്ഥാപിതമായിരിക്കുന്ന ഹൂസ്റ്റണ്‍ സെന്റ് ബേസില്‍ ഇടവകയുടെ, ദൈവാലയ നിര്‍മ്മിതിക്ക് നാന്ദി കുറിക്കുന്ന ഈ മഹനീയ കര്‍മ്മത്തില്‍ എല്ലാ വിശ്വാസികളുടെയും സാന്നിദ്ധ്യ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
റവ. ഫാ. ഷിനോജ് ജോസഫ് (വികാര്‍) +1 (713) 518-3228
വെരി. റവ. തോമസ് ഇട്ടി (സീനിയര്‍ പ്രീസ്റ്റ്) +1 (281) 778-9004
ജോണ്‍ ഉലഹന്നാന്‍ (വൈസ് പ്രസിഡന്റ്) +1 (516) 660-2364
ഷാജി വര്‍ഗീസ് (സെക്രട്ടറി) +1 (505) 453-2179
ജോണി വര്‍ഗീസ് (ട്രഷറര്‍) +1 (281) 682-8332
സിമി ജോസഫ് (ജോയിന്റ് സെക്രട്ടറി) +1 (973) 870-1720
ഷാജി ഏബ്രഹാം (ജോയിന്റ് ട്രഷറര്‍) +1 (281) 798-0928
ജോര്‍ജ് ചക്കാട്ടില്‍ (ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍) +1 (225) 205-3560