ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സഭയില്‍ അഴിച്ചു പണി നടത്തി പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി. 43 മന്ത്രിമാരാണ് ബുധനാഴ്ച വൈകിട്ട് സത്യപ്രതിജ്ഞ ചെയ്തത്. ഡോക്ടര്‍മാര്‍ മുതല്‍ തോട്ടം തൊഴിലാളിയായിരുന്നവര്‍ വരെ മോദി സര്‍ക്കാരിന്റെ മന്ത്രിസഭയിലുണ്ട്. നാരായണ്‍ റാണെ, സര്‍ബാനന്ദ സോനോവാള്‍, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
കിരണ്‍ റിജിജുവിനും ഹര്‍ദീപ് സിങ് പുരിക്കും കാബിനറ്റ് മന്ത്രിമാരായി സ്ഥാനക്കയറ്റം ലഭിച്ചു. അനുരാഗ് ഠാക്കൂറിനും ആര്‍.കെ. സിങ്ങിനും ജി. കിഷന്‍ റെഡ്ഡിക്കും സ്ഥാനക്കയറ്റമുണ്ട്. വനിതാ നേതാക്കളായ അനുപ്രിയ പട്ടേല്‍, ശോഭ കരന്തലജെ, മീനാക്ഷി ലേഖി എന്നിവര്‍ കേന്ദ്രസഹമന്ത്രിസ്ഥാനമാണു ലഭിച്ചത്.
മലയാളിയായ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറും കേന്ദ്രസഹമന്ത്രിയായി ചുമതലയേറ്റു. കര്‍ണാടകയിലെ മുതിര്‍ന്ന ബിജെപി നേതാവ് എ. നാരായണസ്വാമിയും ബംഗാളിലെ ഗോത്രവര്‍ഗ നേതാവ് ജോണ്‍ ബര്‍ളയും കേന്ദ്രസഹമന്ത്രിമാരാകും.
കേന്ദ്രമന്ത്രിമാരുടെ പട്ടിക ചുവടെ
- നാരായണ്‍ തട്ടു റാണെ
- സര്‍ബാനന്ദ സോനോവാള്‍
- !ഡോ. വീരേന്ദ്ര കുമാര്‍
- ജ്യോതിരാദിത്യ സിന്ധ്യ
- രാമചന്ദ്ര പ്രസാദ് സിങ്
- അശ്വിനി വൈഷ്‌ണോ
- പശുപതി കുമാര്‍ പരസ്
- കിരണ്‍ റിജിജു
- രാജ് കുമാര്‍ സിങ്
- ഹര്‍ദീപ് സിങ് പുരി
- മന്‍സുക് മന്ദാവിയ
- ഭൂപേന്ദര്‍ യാദവ്
- പര്‍ഷോത്തം റുപാല
- ജി കിഷന്‍ റെഡ്ഡി
- അനുരാഗ് സിങ് ഠാക്കൂര്‍
- പങ്കജ് ചൗധരി
- അനുപ്രിയ സിങ് പട്ടേല്‍
- ഡോ. സത്യപാല്‍ സിങ് ബാഗേല്‍
- രാജീവ് ചന്ദ്രശേഖര്‍
- ശോഭ കരന്ദലാജെ
- ഭാനു പ്രതാപ് സിങ് വര്‍മ
- ദര്‍ശന വിക്രം ജര്‍ദോഷ്
- മീനാക്ഷി ലേഖി
- അന്നപൂര്‍ണ ദേവി
- എ. നാരായണ സ്വാമി
- കൗശല്‍ കിഷോര്‍
- അജയ് ഭട്ട്
- ബി.എല്‍. വര്‍മ
- അജയ് കുമാര്‍
- ചൗഹാന്‍ ദേവ്‌സിന്‍ഹ്
- ഭഗ്!വന്ദ് ഖുബ
- കപില്‍ മൊറേശ്വര്‍ പാട്ടീല്‍
- പ്രതിമ ഭൗമിക്
34.ഡോ. ശുഭാസ് സര്‍ക്കാര്‍ - ഡോ.ഭഗ്!വദ് കിഷന്‍!റാവു കരദ്
- ഡോ. രാജ്കുമാര്‍ രഞ്ജന്‍ സിങ്
- ഡോ. ഭാരതി പ്രവീണ്‍ പവാര്‍
- ബിശ്വേശ്വര്‍ തുഡു
- ശന്തനു ഠാക്കൂര്‍
- ഡോ. മു!ഞ്ചപര മഹേന്ദ്രഭായ്
- ജോണ്‍ ബര്‍ല
- ഡോ. എല്‍. മുരുകന്‍
- നിഷിധ് പ്രമാണിത്