Wednesday, October 9, 2024

HomeMain Storyദാനിഷ് സിദ്ദീഖിയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്ര സഭ

ദാനിഷ് സിദ്ദീഖിയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്ര സഭ

spot_img
spot_img

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ഫോട്ടോ ജേണലിസ്റ്റ് ദാനിഷ് സിദ്ദീഖിയുടെ കൊലപാതകത്തെക്കുറിച്ച് അഫ്ഗാനിസ്താന്‍ സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് ഐക്യരാഷ്ട്ര സഭ. രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ എന്തുമാത്രം ഭീഷണി നേരിടുന്നുവെന്ന ഓര്‍മപ്പെടുത്തലാണ് ഈ സംഭവമെന്നും മറ്റു മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും അഫ്ഗാനിലെ യു.എന്‍ മിഷന്‍ ട്വീറ്റ് ചെയ്തു.

അതേസമയം, ദാനിഷ് സിദ്ദീഖി ആരുടെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന് അറിയില്ലെന്ന് താലിബാന്‍. യുദ്ധമേഖലയില്‍ എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ തങ്ങളെ അറിയിക്കണമെന്ന് താലിബാന്‍ വക്താവ് സൈബുല്ല മുജാഹിദ് പറഞ്ഞു. അവര്‍ക്ക് സുരക്ഷയൊരുക്കും. ദാനിഷി!െന്‍റ മരണത്തില്‍ ദുഃഖമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിദ്ദീഖിയുടെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കണമെന്നും അഫ്ഗാനിസ്താനിലുള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന രാജ്യാന്തര കൂട്ടായ്മയായ സി.പി.ജെ ആവശ്യപ്പെട്ടു.

അമേരിക്കന്‍ സേന പിന്മാറിയിട്ടും മാധ്യമപ്രവര്‍ത്തകര്‍ അഫ്ഗാനില്‍ തുടരുകയാണ്. അവര്‍ക്ക് വലിയ അപകട സാധ്യതയുണ്ടെന്ന് സി.പി.ജെ ഏഷ്യ പ്രോഗ്രാം കോഓഡിനേറ്റര്‍ സ്റ്റീവന്‍ ബട്‌ലര്‍ പറഞ്ഞു.

സിദ്ദീഖിയുടെ മരണം മാധ്യമലോകത്തിന് വന്‍ നഷ്ടമാണെന്ന് ഇന്‍റര്‍നാഷനല്‍ പ്രസ് ഇന്‍സ്റ്റിറ്റിയൂട്ട് (ഐ.പി.ഐ) അഭിപ്രായപ്പെട്ടു. അഫ്ഗാനിസ്താനില്‍ ഈ വര്‍ഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ മാധ്യമപ്രവര്‍ത്തകനാണ് സിദ്ദീഖി. യു.എസ്, നാറ്റോ സേനകളുടെ പിന്മാറ്റത്തെ തുടര്‍ന്ന് അഫ്ഗാനിസ്താനിലെ മാധ്യമപ്രവര്‍ത്തകര്‍ അവരുടെ സുരക്ഷയില്‍ ആശങ്കയിലാണെന്ന് ഐ.പി.ഐ ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌കോട്ട് ഗ്രിഫന്‍ പറഞ്ഞു.

ദാനിഷ് സിദ്ദീഖിയുടെ മരണം ഞെട്ടിക്കുന്നതാണെന്ന് രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി വ്യക്തമാക്കി.
ഒരാഴ്ച കാന്തഹാറില്‍; തിരിച്ചുവരാതെ മടക്കം

ന്യൂഡല്‍ഹി: കാന്തഹാറില്‍ ഒരാഴ്ചയായി ദാനിഷ് സിദ്ദീഖി അഫ്ഗാനിസ്താന്‍ സൈനികരുടെ നീക്കം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. താലിബാന്‍ പിടിച്ചെടുത്ത സ്പിന്‍ ബോള്‍ഡാക് പ്രദേശം തിരിച്ചുപിടിക്കാനാണ് അഫ്ഗാന്‍ സൈന്യം പോയത്. ഇവരോടൊപ്പമാണ് ദാനിഷുമുണ്ടായിരുന്നത്.

എന്നാല്‍, താലിബാന്‍ ആക്രമണത്തില്‍ ദാനിഷും കേണല്‍ സിദ്ദീഖ് കര്‍സായിയും മറ്റൊരു സൈനികനും കൊല്ലപ്പെട്ടു. കാന്തഹാര്‍ നഗരത്തില്‍നിന്ന് 100 മീറ്റര്‍ അകലെ ദുരന്ത് ലൈനിന് സമീപം വാട് ഖാര്‍ ഏരിയയില്‍ അപ്രതീക്ഷിതമായിരുന്നു താലിബാ!െന്‍റ ആക്രമണം. പരിക്കേറ്റവരെ സൈന്യം ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.

ദാനിഷ് സിദ്ദീഖിയുടെ മൃതദേഹം എത്തുന്നതും കാത്ത് കുടുംബവും സുഹൃത്തുക്കളും. താലിബാന്‍, റെഡ്‌ക്രോസിന് കൈമാറിയ മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹിയിലെത്തിക്കുമെന്നാണ് കരുതുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇന്ത്യയിലെ അഫ്ഗാന്‍ എംബസിയും കാബൂളിലെ ഇന്ത്യന്‍ എംബസിയും ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും അവര്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments