Monday, May 27, 2024

HomeNewsIndiaപെഗാസസ്: രാഹുല്‍ ഗാന്ധിയും, രണ്ട് കേന്ദ്രമന്ത്രിമാരും പട്ടികയില്‍

പെഗാസസ്: രാഹുല്‍ ഗാന്ധിയും, രണ്ട് കേന്ദ്രമന്ത്രിമാരും പട്ടികയില്‍

spot_img
spot_img

ന്യൂഡല്‍ഹി: ഇസ്രയേല്‍ ചാര സോഫ്റ്റ്!വെയര്‍ പെഗാസസിന്റെ നിരീക്ഷണത്തില്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍, കേന്ദ്രമന്ത്രിമാരായ പ്രള്‍ഹാദ് ജോഷി, അശ്വിനി വൈഷ്ണവ് തുടങ്ങിയ പ്രമുഖരും നിരീക്ഷണ വലയത്തില്‍ ആയിരുന്നെന്ന് ഓണ്‍ലൈന്‍ മാധ്യമമായ ‘ദ് വയര്‍’ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ പേരുമുണ്ട്.

രാഹുലിന്റെ രണ്ടു ഫോണുകള്‍ ചോര്‍ത്തിയെന്നാണു വിവരം. പൊതു തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ 2018– 2019 കാലഘട്ടത്തിലായിരുന്നു ചാരവൃത്തി നടന്നത്. ഐടി വകുപ്പിന്റെ ചുമതലയോടെ കഴിഞ്ഞ ദിവസമാണ് അശ്വിനി കേന്ദ്രമന്ത്രിസഭയില്‍ അംഗമായത്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുന്‍പായി പുറത്തുവന്ന വിവരങ്ങളില്‍ യാതൊരു ആധികാരികതയും ഇല്ലെന്നായിരുന്നു അശ്വിനിയുടെ പ്രതികരണം.

2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തില്‍ എത്തിക്കാനുള്ള പ്രചാരണ ചുമതലയേറ്റെടുത്തത് പ്രശാന്ത് കിഷോറായിരുന്നു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ ബംഗാളില്‍ മമതയുടെയും തമിഴ്‌നാട്ടില്‍ എം.കെ.സ്റ്റാലിന്റെയും വിജയങ്ങള്‍ക്കു പിന്നിലും പ്രശാന്ത് പ്രവര്‍ത്തിച്ചു. മുന്‍ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ അശോക് ലവാസയും പട്ടികയിലുണ്ട്.

2019ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അന്നത്തെ ബിജെപി അധ്യക്ഷനായ കേന്ദ്രമന്ത്രി അമിത് ഷായ്ക്കും എതിരായ പെരുമാറ്റ ചട്ടലംഘന പരാതിയില്‍ ഇരുവര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനില്‍ ലവാസ എതിരാഭിപ്രായം ഉയര്‍ത്തിയിരുന്നു. ചാരവലയത്തില്‍ കേന്ദ്രമന്ത്രിമാര്‍, പ്രമുഖ പ്രതിപക്ഷ നേതാക്കള്‍, സുപ്രീം കോടതി ജഡ്ജി, നാല്‍പതിലേറെ മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങി മുന്നൂറിലേറെപ്പേരുണ്ടെന്നാണു റിപ്പോര്‍ട്ട്.

‘വാഷിങ്ടന്‍ പോസ്റ്റ്’, ‘ദ് ഗാര്‍ഡിയന്‍’, ‘ദ് വയര്‍’ തുടങ്ങി 17 മാധ്യമങ്ങള്‍ ചേര്‍ന്നാണു വിവരങ്ങള്‍ പുറത്തുവിട്ടത്. ലോകമെങ്ങുമുള്ള ആയിരക്കണക്കിനു പേരുടെ വിവരങ്ങളാണു റിപ്പോര്‍ട്ടിലുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments