Tuesday, November 5, 2024

HomeMain Storyബഗ്ദാദില്‍ അതീവസുരക്ഷയുള്ള ഗ്രീന്‍സോണിലെ യു.എസ് എംബസിക്കു നേരെ റോക്കറ്റാക്രമണം

ബഗ്ദാദില്‍ അതീവസുരക്ഷയുള്ള ഗ്രീന്‍സോണിലെ യു.എസ് എംബസിക്കു നേരെ റോക്കറ്റാക്രമണം

spot_img
spot_img

ബഗ്ദാദ്: ഇറാഖി തലസ്ഥാനമായ ബഗ്ദാദില്‍ അതിസുരക്ഷയുള്ള ഗ്രീന്‍സോണിലെ യു.എസ് എംബസിക്കു നേരെ റോക്കറ്റാക്രമണം. ആക്രമണത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

വൈറ്റ്ഹൗസില്‍ യു.എസ് പ്രസിഡന്‍റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അല്‍ കാദിമി മടങ്ങവെയാണ് ആക്രമണം നടന്നത്. യു.എസ് എംബസിയെ ലക്ഷ്യമിട്ട് രണ്ടു തവണ റോക്കറ്റാക്രമണം നടന്നതായി അധികൃതര്‍ വ്യക്തമാക്കി.

സമീപകാലത്ത് ഇറാഖിലെ യു.എസ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. കാദിമിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇറാഖിലെ യു.എസ് സൈനിക ദൗത്യം അവസാനിപ്പിക്കുന്നതായി ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു.

ഈ വര്‍ഷാവസാനത്തോടെ സൈന്യത്തെ മുഴുവന്‍ പിന്‍വലിക്കാനാണ് ബൈഡന്‍െറ തീരുമാനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments