Tuesday, April 22, 2025

HomeMain Storyതട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസ് സഹായമഭ്യര്‍ത്ഥിച്ചു

spot_img
spot_img

പി.പി.ചെറിയാൻ

ടെക്‌സസ്: സെന്‍ട്രല്‍ ടെക്‌സസ് മക്ക്ഗ്രിഗര്‍ സിറ്റിയില്‍ നിന്നും തട്ടികൊണ്ടുപോയ 14 വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിച്ചു. ഇരുവരുടെയും ജീവന്‍ അപകടത്തിലാണെന്ന് പോലീസ് പറഞ്ഞു.


ഒരാഴ്ച മുമ്പു ജൂണ്‍ 29നാണ് ആയിഷ ലിന്‍ക്രോസ്(14), എമിലി സോളമന്‍(14) എന്നിവരെ അവസാനമായി വാക്കോ സൗത്ത് ഈസ്റ്റില്‍ നിന്നും 20 മൈല്‍ ്അകലെയുള്ള മെല്‍ഗ്രീഗര്‍ സ്ട്രീറ്റില്‍ നിന്നും കാണാതായത്. ക്രോസ്സിന് അഞ്ച് അടി 2 ഇഞ്ച് ഉയരവും, 105 പൗണ്ട് തൂക്കവും കറുത്തമുടിയും ഉണ്ട്. സോളമന്‍ അഞ്ചടി ഒരിഞ്ചു ഉയരവും 175 പൗണ്ട് തൂക്കമുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവരെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ മെക്ക് ഗ്രിഗര്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനെ 254 840 2855 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

ഇവരെ കണ്ടെത്തുന്നതിന് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണ കുട്ടികളെ കാണാതായാല്‍ 12 മണിക്കൂറിനകം തിരികെ എത്താറുണ്ട്. ഈ സംഭവത്തിനു ദിവസങ്ങള്‍ പിന്നിട്ടിട്ടും മടങ്ങിവരാത്തതില്‍ ആശങ്കയാണെന്ന് പോലീസ് അധികൃതര്‍ പറയുന്നു. ഈയ്യിടെയാണ് ഇരുവരും സ്‌നേഹിതരായതെന്ന് സോളമന്റെ സ്‌റ്റെഫ് മദര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments