Thursday, April 24, 2025

HomeMain Storyമാരക പ്രഹരശേഷിയുള്ള തോക്കുകൾ രാജ്യവ്യാപകമായി നിരോധിക്കണം: കമല ഹാരിസ്

മാരക പ്രഹരശേഷിയുള്ള തോക്കുകൾ രാജ്യവ്യാപകമായി നിരോധിക്കണം: കമല ഹാരിസ്

spot_img
spot_img

പി പി ചെറിയാൻ

ഹൈലാൻഡ് പാർക്ക് (ഷിക്കാഗോ) : ജൂലായ് നാലിന് ഷിക്കാഗോയിലെ ഐലാൻഡ് പാർക്കിൽ ഉണ്ടായതുൾപ്പെടെയുള്ള കൂട്ടവെടിവയ്പ്പ് അവസാനിപ്പിക്കുന്നതിന് കാര്യക്ഷമമായ തോക്കു സുരക്ഷാ നിയമങ്ങൾ കൊണ്ടുവരികയും, രാജ്യവ്യാപകമായി മാരക പ്രഹരശേഷിയുള്ള ആയുധങ്ങളുടെ വിൽപ്പന നിരോധിക്കുകയും വേണമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ്.

ജൂലായ് അഞ്ചിന് മെക്കോർമിക്ക് പ്ലേസിൽ ഒത്തു ചേർന്നു ആയിരകണക്കിനു അധ്യാപകരെ അഭിസംബോധന ചെയ്യവെയാണ് കമലാ ഹാരിസ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. സംഭവത്തെ അവർ അപലപിക്കുകയും ചെയ്തു. തോക്കുമായി ബന്ധപ്പെട്ട് രാജ്യത്തു വളർന്നു വരുന്ന അക്രമങ്ങളെ കർശനമായി നിയന്ത്രിക്കുകയോ പൂർണ്ണമായി അവസാനിപ്പിക്കുകയോ ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടു.

‘ജൂലായ് നാലിന് എല്ലാവരും ഒത്തുചേർന്ന് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനം ആഘോഷിക്കപ്പെടുന്നതിനുപകരം സമൂഹം നേരിട്ടതു ദുഃഖകരമായ, ഏഴുപേരുടെ മരണത്തിനിടയാക്കിയ കൂട്ട വെടിവയ്പ്പാണ്. നമ്മുടെ സമൂഹത്തെ സംരക്ഷിക്കേണ്ട ചുമതല നമ്മിൽ തന്നെ നിക്ഷിപ്തമാണ്. ഓരോ കൂട്ടവെടിവയ്പ്പിനു ശേഷവും സമൂഹം അനുഭവിക്കുന്ന വേദന, പ്രിയപ്പെട്ടവരുടെ ദേഹവിയോഗം മനുഷ്യ മനസ്സിനെ മുറിപ്പെടുത്തുന്നു’– കമലാ ഹാരിസ് പറഞ്ഞു.

ഫലപ്രദമായ തോക്കു നിയന്ത്രണനിയമം ബൈഡൻ ഭരണകൂടം കൊണ്ടുവന്നിട്ടുണ്ട്. 21 വയസ്സിനു താഴെയുള്ളവർ തോക്കുവാങ്ങുന്നുവെങ്കിൽ കർശന ബാക്ക് ഗ്രൗണ്ട് ചെക്ക് നടത്തണമെന്നതു വളരെ പ്രാധാന്യമർഹിക്കുന്നു. സമൂഹത്തിനു ഭീഷിണിയുയർത്തുന്നുവെന്ന് കാണുന്നവരിൽ നിന്നും തോക്ക് പിടിച്ചെടുക്കുന്നതിനു നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും അവർ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments