തിരുവനന്തപുരം: മല്ലപ്പള്ളി പ്രസംഗത്തില്‍ മുന്‍ മന്ത്രി സജി ചെറിയാന്‍ ഭരണഘടനയെ അവഹേളിച്ചെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ട് സെക്ഷന്‍ 2 പ്രകാരമാണ് കേസ്. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയനെതിരെ ചുമത്തിയത്.
അതേസമയം ഭരണഘടനയെ അധിക്ഷേപിച്ച സംഭവം വിവാദമായതോടെ സജി ചെറിയാന്‍ ഇന്നലെ മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. എന്നാല്‍ എം.എല്‍.എ സ്ഥാനം രാജിവെച്ചിട്ടില്ല. അദ്ദേഹത്തിന് സ്ഥാനത്ത് തുടരാന്‍ കഴിയുമോ എന്നതില്‍ നിയമ വിദഗ്ദര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്.
ഭരണഘടനയെ അവഹേളിക്കുകയും അത് തിരുത്താതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനത്തിനും ഭീഷണി ആണെന്നും ഒരു വിഭാഗം പറയുന്നു. ഗവര്‍ണ്ണര്‍ നിയമിക്കുന്ന മന്തി എന്ന നിലക്ക് പകരം ജനം തെരഞ്ഞെടുത്ത എം.എല്‍.എ ആയതിനാല്‍ രാജി വേണ്ട എന്ന അഭിപ്രായങ്ങളും ഉണ്ട്.
ഇതിനിടെ സജി ചെറിയാന്‍ ഭരണഘടനയെ കുറിച്ച് പറഞ്ഞത് സി.പി.എമ്മിന്റെ കണ്ണൂര്‍ രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമായ നിലപാടാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇടത് മുന്നണിയുടേയോ സി.പി.എമ്മിന്റെയോ നിലപാടനുസരിച്ചല്ല.
കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. മന്ത്രിസ്ഥാനം രാജി വെച്ച സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കാനം വ്യക്തമാക്കി. സജി ചെറിയാന്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയിട്ടില്ല. എന്നാല്‍ തന്റെപരാമര്‍ശത്തില്‍ ഉറച്ച് നില്‍ക്കുന്ന രീതിയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും കാനം ആവശ്യപ്പെട്ടു.