Tuesday, April 22, 2025

HomeMain Storyപ്രസിഡന്റിനെതിരേ പ്രവര്‍ത്തിച്ചെന്ന്; മദര്‍ തെരേസ സന്യാസിനികളെ നിക്കരാഗ്വ പുറത്താക്കി

പ്രസിഡന്റിനെതിരേ പ്രവര്‍ത്തിച്ചെന്ന്; മദര്‍ തെരേസ സന്യാസിനികളെ നിക്കരാഗ്വ പുറത്താക്കി

spot_img
spot_img

മനാഗ്വ: മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ പ്രവര്‍ത്തനം നിരോധിച്ച നിക്കരാഗ്വ സര്‍ക്കാര്‍ 18 കന്യാസ്ത്രീകളെ അതിര്‍ത്തി കടത്തി കാല്‍നടയായി കോസ്റ്ററിക്കയിലേക്ക് അയച്ചു. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ താല്‍പര്യങ്ങള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നുവെന്നാണ് ആരോപണം.

1988 മുതല്‍ ഇവിടത്തെ പാവങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ഈ സന്യാസിനീസമൂഹം ആതുരശുശ്രൂഷാ കേന്ദ്രങ്ങള്‍, അഗതി മന്ദിരങ്ങള്‍, കുട്ടികള്‍ക്കായി നഴ്‌സറികള്‍ എന്നിവ നടത്തിയിരുന്നു. വിദേശ സംഭാവന നിയമം കര്‍ശനമാക്കിയ നിക്കരാഗ്വ 2018നു ശേഷം ഇരുനൂറിലേറെ സംഘടനകളുടെ പ്രവര്‍ത്തനം നിരോധിച്ചിരുന്നു.

നിക്കരാഗ്വയിലെ മനുഷ്യാവകാശ ലംഘനങ്ങളെ കത്തോലിക്കാ സഭ പരസ്യമായി എതിര്‍ത്തിരുന്നു. കലാപത്തിനു പ്രേരണ നല്‍കുന്നവരായാണ് കത്തോലിക്കരെ ഒര്‍ട്ടേഗ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ വത്തിക്കാന്‍ പ്രതിനിധിയെ പുറത്താക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments