Tuesday, April 29, 2025

HomeMain Storyപ്രക്ഷോഭം തുടരുന്നു; റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് തീയിട്ടു

പ്രക്ഷോഭം തുടരുന്നു; റെനില്‍ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് തീയിട്ടു

spot_img
spot_img

കൊളംബൊ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍, പ്രക്ഷോഭങ്ങള്‍ നിലയ്ക്കുന്നില്ല. സംഘര്‍ഷമൊഴിയാത്ത അവസ്ഥയാണ് രാജ്യമെങ്ങും. രാജി വച്ച പ്രധാനമന്ത്രി റെനില്‍ വക്രമസിംഗെയുടെ സ്വകാര്യ വസതിക്ക് പ്രക്ഷോഭകാരികള്‍ തീയിട്ടു.

റെനില്‍ വിക്രമസിംഗെയുടെ പിതാവ് പണികഴിപ്പിച്ച കൊളംബോയിലുള്ള ഫിഫ്ത് ലെയ്ന്‍ എന്ന വസതിയാണ് കത്തിച്ചത്. പ്രക്ഷോഭം കാരണം സമയത്ത് എത്തിച്ചേരാന്‍ സാധിച്ചില്ലെന്ന് അഗ്‌നിശമന സേന വ്യക്തമാക്കി.

സര്‍വകക്ഷി യോഗത്തിന് പിന്നാലെ പ്രധാനമന്ത്രി രാജിവച്ചിരുന്നു. ഇതിന് ശേഷമാണ് വസതിക്ക് തീ പിടിച്ച സംഭവം. രാത്രിയിലും പ്രക്ഷോഭകാരികള്‍ പിരിഞ്ഞു പോകാതെ തെരുവിലടക്കം തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലും പ്രതിഷേധം തുടരുകയാണ്. അതിനിടെ പ്രക്ഷോഭകരും സേനയും സംയമനം പാലിക്കണമെന്ന് റെനില്‍ വിക്രമസിംഗെ ആവശ്യപ്പെട്ടു.

പ്രസിഡന്റ് ഗോതബായ രജസപക്സെയുടെ രാജി ആവശ്യപ്പെട്ടാണ് ലക്ഷങ്ങള്‍ തെരുവിലിറങ്ങിയത്. പ്രക്ഷേഭകാരികള്‍ പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്തതിന് പിന്നാലെ, പ്രധാനമന്ത്രി അടിയന്തര സര്‍വകക്ഷി യോഗം വിളിച്ചിരുന്നു.

പ്രസിഡന്റ് ഗോതബായ രജപക്സെയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ വിക്രമസിംഗെയും രാജിവയ്ക്കണമെന്നും സ്പീക്കര്‍ താത്ക്കാലിയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും സര്‍വകക്ഷി യോഗത്തില്‍ ആവശ്യമുര്‍ന്നു. ഇതിന് പിന്നാലെ, ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടി യോഗത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായം മാനിച്ച് താന്‍ രാജിവയ്ക്കുകയാണെന്ന് വിക്രമസിംഗെ ട്വിറ്ററില്‍ കുറിച്ചു.

പ്രതിഷേധക്കാര്‍ ഗോതബായയുടെ ഔദ്യോഗിക വസതി വളഞ്ഞു. സുരക്ഷാ സേന ചെറുത്തു നിന്നെങ്കിലും പ്രക്ഷോഭകര്‍ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറി. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.

പ്രതിഷേധക്കാര്‍ വസതി വളഞ്ഞതോടെ പ്രസിഡന്റ് ഗോതബായ രജപക്സെ കെട്ടിടത്തില്‍ നിന്നു രക്ഷപ്പെട്ടു. സൈന്യം ഇദ്ദേഹത്തെ അതീവ സുരക്ഷിതമായി മാറ്റിയതായാണ് വിവരം.

ഗോതബായ രജപക്സെ രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഗോതബായ കപ്പലില്‍ കയറി പോകുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രസിഡന്റ് രാജ്യം വിട്ടതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments