Tuesday, April 22, 2025

HomeMain Storyഇംഗ്ലണ്ടിന് 49 റണ്‍സ് തോല്‍വി; ടി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി

ഇംഗ്ലണ്ടിന് 49 റണ്‍സ് തോല്‍വി; ടി 20 പരമ്പര ഇന്ത്യ സ്വന്തമാക്കി

spot_img
spot_img

ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെ 49 റണ്‍സിന് തോല്‍പ്പിച്ച് ടി 20 പരമ്പര നേടി ഇന്ത്യ. 20 ഓവറില്‍ 171 റണ്‍സ് എന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 17 ഓവറില്‍ 121 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍ മൂന്നും ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ രണ്ടുവീതവും വിക്കറ്റ് നേടി. 35 റണ്‍സെടുത്ത മൊയീന്‍ അലിയും 33 റണ്‍സുമായി ഡേവിഡ് വില്ലിയുമാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് എടുത്തത്. 29 പന്തില്‍ 46 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദാന്‍ നാലും അരങ്ങേറ്റ മത്സരം കളിച്ച റിച്ചാര്‍ഡ് ഗ്ലീസണ്‍ മൂന്നു വിക്കറ്റുമെടുത്തു. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 170/ 8. ഇംഗ്ലണ്ട് 17 ഓവറില്‍ 121 ഓള്‍ഔട്ട്. നേരത്തെ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‌ലര്‍ ബൗളിം?ഗ് തെരഞ്ഞെടുക്കുകയായിരുന്നു.

നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ആദ്യ മത്സരത്തില്‍ വിശ്രമത്തിലായിരുന്ന വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് എന്നിവര്‍ തിരിച്ചെത്തി. ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് പ്ലേയിംഗ് ഇലവനിലില്ലാത്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments