Sunday, April 27, 2025

HomeMain Storyശ്രീലങ്കന്‍ പലായനം: കേരള തീരത്ത് കര്‍ശന സുരക്ഷാ നിര്‍ദേശം

ശ്രീലങ്കന്‍ പലായനം: കേരള തീരത്ത് കര്‍ശന സുരക്ഷാ നിര്‍ദേശം

spot_img
spot_img

തിരുവനന്തപുരം: ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭങ്ങളിലും അനിശ്ചിതാവസ്ഥയിലും ഇന്ത്യയില്‍ ജാ?ഗ്രതാ നിര്‍ദേശം. ശ്രീലങ്കന്‍ അഭയാര്‍ഥികളുടെ പ്രവാഹമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് കേരളത്തിലടക്കം കേന്ദ്ര സര്‍ക്കാര്‍ ജാ?ഗ്രത കര്‍ശനമാക്കി. അതിര്‍ത്തിയില്‍ സുരക്ഷാ സേനയുടെ നിരീക്ഷണം ശക്തമാണ്.

പ്രശ്‌നങ്ങളില്‍ ഇന്ത്യ തല്‍ക്കാലം ഇടപെടില്ല. ശ്രീലങ്കയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.സാഹചര്യം നിരീക്ഷിച്ച് മാനുഷിക സഹായം ഉറപ്പ് വരുത്തും. അഭയാര്‍ത്ഥി പ്രവാഹത്തില്‍ കരുതിയിരിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യടക്കിയ ജനക്കൂട്ടം പ്രതിഷേധവുമായി തുടരുകയാണ്.

ഗോതബയ രജപക്‌സെ ബുധനാഴ്ച്ച രാജിവയ്ക്കുമെന്ന പ്രസ്താവനയ്ക്കും പ്രതിഷേധക്കാരുടെ മനസ് മാറ്റാന്‍ സാധിച്ചില്ല. ഗോതബായ രാജി വച്ചാല്‍ സ്പീക്കര്‍ അബെയവര്‍ധനയ്ക്കാവും താല്‍ക്കാലിക ചുമതല. ഒരാഴ്ചയ്ക്കകം പുതിയ സംയുക്ത സര്‍ക്കാര്‍ അധികാരമേല്‍ക്കും.

പ്രസിഡന്റിന്റെ ചുമതല സ്പീക്കര്‍ പരമാവധി 30 ദിവസം വഹിക്കും. അതിനിടെ, സമാധാനം നിലനിര്‍ത്താന്‍ പൊതുജനം സഹകരിക്കണമെന്ന് സൈന്യം അഭ്യര്‍ത്ഥിച്ചു. സ്ഥാനത്ത് തുടരും വരെ ഗോതബായക്ക് സംരക്ഷണം നല്‍കുമെന്നും സൈന്യം അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments