പി പി ചെറിയാന്‍
ഫിലഡല്‍ഫിയ: എഴുപത്തി മൂന്നു വയസ്സു പ്രായമുള്ള ജെയിംസ് ലാംബര്‍ട്ടിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസ്സില്‍ പത്തും പതിനഞ്ചും വയസ്സുപ്രായമുള്ള സഹോദരന്‍മാര്‍ പോലീസില്‍ കീഴടങ്ങി.
ജൂലായ് 11 തിങ്കളാഴ്ചയാണ് ഫിലഡല്‍ഫിയാ പോലീസ് വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്.
ജൂണ്‍ 24നായിരുന്നു കുട്ടികള്‍ ട്രാഫിക്ക് കോണ്‍ ഉപയോഗിച്ചു വൃദ്ധനു നേരെ ആക്രമണം നടത്തിയത്.
ഗുരുതര പരിക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിറ്റേ ദിവസം മരണത്തിന് കീഴടങ്ങി.
വൃദ്ധനെ ആക്രമിച്ചതില്‍ 7 കുട്ടികള്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. നാലു ആണ്‍കുട്ടികളും, മൂന്നു പെണ്‍കുട്ടികളും. കുട്ടികള്‍ വൃദ്ധനെ ആക്രമിക്കുന്ന വീഡിയോ പോലീസ് പുറത്തുവിട്ടു.വൃദ്ധന്‍ കുട്ടികളില്‍ നിന്നും അകന്നുപോകുവാന്‍ ശ്രമിക്കുന്നതും, എന്നാല്‍ ഇവര്‍ പിന്തുടര്‍ന്ന് ആക്രമിക്കുന്നതും നിലത്തു വീണു എഴുന്നേല്‍ക്കുവാന്‍ ശ്രമിക്കുന്നതിനിടെ വീണ്ടും മര്‍ദ്ദിക്കുന്ന ഭയാനക രംഗങ്ങളാണ് വീഡിയോയില്‍ കാണുന്നത്. സംഭവത്തെ കുറിച്ചു വിവരങ്ങള്‍ നല്‍കുന്നവര്‍ക്കു ഫിലഡല്‍ഫിയ പോലീസ് 20000 ഡോളര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ഉള്‍പ്പെട്ട കുട്ടികള്‍ക്കെതിരെ കൊലപാതകത്തിനു കേസ്സെടുക്കുമെന്ന് ഫിലഡല്‍ഫിയ ഡിസ്്ട്രിക്റ്റ് അറ്റോര്‍ണി ലാരി ക്ലസ്‌നര്‍ പറഞ്ഞു.