Thursday, March 28, 2024

HomeMain Storyകോപ്പര്‍ വയര്‍ മോഷ്ടാക്കള്‍ ഡാളസ്സില്‍;ഇന്റര്‍നെറ്റും,ടെലിഫോണും നിശ്ചലം ആകുന്നു

കോപ്പര്‍ വയര്‍ മോഷ്ടാക്കള്‍ ഡാളസ്സില്‍;ഇന്റര്‍നെറ്റും,ടെലിഫോണും നിശ്ചലം ആകുന്നു

spot_img
spot_img

പി പി ചെറിയാന്‍

ഡാളസ്: ഡാളസ്സില്‍ കോപ്പര്‍ വയര്‍ മോഷ്ടിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കോപ്പര്‍ വയര്‍ മോഷ്ടിക്കുന്നതുമൂലം പല ഇന്റര്‍നെറ്റ് സര്‍വീസുകളും, ടെലിഫോണ്‍ പ്രവര്‍ത്തനങ്ങളും നിശ്ചലമാകുന്നതായി ഡാളസ് പോലീസ് പറഞ്ഞു.

എടി ആന്റ് ടിയും ഡാളസ് പോലീസും ചേര്‍ന്ന് ഇത്തരം മോഷ്ടാക്കളെ പിടികൂടുന്നതിനുള്ള ശ്രമം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്.എയര്‍കണ്ടീഷന്‍ യൂണിറ്റുകളുടെ കോപ്പര്‍വയര്‍ വെട്ടിയെടുക്കുന്നതുമൂലം, ഡാളസ് ഒക്ലിഫ് ഭാഗങ്ങളില്‍ ഇലക്ട്രിസിറ്റിയുടെ പ്രവര്‍ത്തനവും നിലച്ചിട്ടുണ്ട്.

ശക്തമായ ചൂടില്‍ നിന്നും രക്ഷനേടുന്നതിനുള്ള എ.സി.ഉപകരണങ്ങളുടെ പ്രവര്‍ത്തനം താറുമാറായതോടെ വീട്ടിനകത്തു ചൂടുമൂലം താമസികകുക എന്നത് അസാധ്യമാകുന്നു.മോഷ്ടാക്കളുടെ ലക്ഷ്യം കോപ്പര്‍ വയര്‍ വെട്ടിയെക്കുക എന്നതാണെന്ന് ഡാളസ് പോലീസ് ജാമിസണ്‍ ലൂയിസ് പറഞ്ഞു. കോപ്പറിന്റെ വില വര്‍ദ്ധിച്ചതും മോഷ്ടാക്കളെ ഇതിന് പ്രേരിപ്പിക്കുന്നു.

ചില വീടുകളില്‍ 911 കോള്‍ പ്രവര്‍ത്തനം പോലും സാധ്യമാകുന്നില്ലെന്ന് എടിആന്റ് ടി വക്താവ് മെക്ക് ഗ്രൂഡര്‍കര്‍ ടീസ പറഞ്ഞു.ഇത്തരം മോഷ്ടാക്കളെ കണ്ടെത്തുന്നതിന് പൊതുജനങ്ങളുടെ സഹകരണം ഡാളസ് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments