Thursday, April 24, 2025

HomeMain Storyജഗ്ദീപ് ധനകര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ജഗ്ദീപ് ധനകര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

spot_img
spot_img

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. ബിജെപി പാര്‍ലിമെന്ററി ബോര്‍ഡ് യോ?ഗത്തിലാണ് ദഗ്ദീപ് ധന്‍കറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിങ്, അമിത് ഷാ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം.

രാജസ്ഥാന്‍ സ്വദേശിയായ ജഗ്ദീപ് ധന്‍കര്‍ 2019 ജൂലൈ 30 മുതല്‍ ബംഗാള്‍ ഗവണര്‍ണറാണ്. സുപ്രീം കോടതി അഭിഭാഷകനായിരുന്നു. രാജസ്ഥാനിലെ ജുന്‍ജുനുവില്‍ നിന്ന് ജനതാദള്‍ ടിക്കറ്റില്‍ മത്സരിച്ച് ലോക്സഭാംഗമായി. 1993-98ല്‍ കിഷന്‍ഗഡ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായി.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയാണ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. കര്‍ഷക കുടുംബത്തില്‍ ജനിച്ച വ്യക്തിയും സാധാരണക്കാരനുമാണ് ധന്‍കറെന്ന് നഡ്ഡ വിശേഷിപ്പിച്ചു.

മുന്‍ കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി, പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ജമ്മു കശ്മീര്‍ ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ, മുന്‍ കേന്ദ്രമന്ത്രി എസ്എസ് അലുവാലിയ, കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരുടെ പേരുകളാണ് ആദ്യഘട്ടം മുതല്‍ സ്ഥാനാര്‍ഥി പദത്തിലേക്ക് ഉയര്‍ന്നുവന്നിരുന്നത്.

അതേസമയം പ്രതിപക്ഷത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ നിശ്ചയിക്കാന്‍ ഞായറാഴ്ച കോണ്‍ഗ്രസ് പ്രതിപക്ഷകക്ഷികളുടെ യോഗം വിളിക്കും. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച സര്‍ക്കാരും സ്പീക്കറും ഉപരാഷ്ട്രപതിയും വിളിച്ചിട്ടുള്ള കക്ഷിനേതാക്കളുടെ യോഗങ്ങള്‍ക്കു ശേഷമായിരിക്കും ഇതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments