പി പി ചെറിയാന്‍
ഡാളസ്: ഡാളസ്-ഫോര്‍ട്ട് വര്‍ത്തിലെ ഈ സീസണിലെ ഏററവും ചൂടു കൂടിയ ദിനം രേഖപ്പെടുത്തിയത് ജൂലായ് 18 തിങ്കളാഴ്ച. ഡാളസ് ഫോര്‍ട്ട് വര്‍ത്ത് ഇന്റര്‍ നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ ഇന്ന് രേഖപ്പെടുത്തിയ താപനില 109 ഡിഗ്രിയാണ്. ഈ ആഴ്ചയില്‍ 105 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുക എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
2011നു ശേഷം ഡാളസ്സില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കൂടിയ ചൂടാണ് തിങ്കളാഴ്ചയിലേതെന്ന് അധികൃതര്‍ പറഞ്ഞു. ശക്തമായ ചൂടിനെ കുറിച്ചു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് വെതര്‍ സര്‍വീസ് അഭ്യര്‍ത്ഥിച്ചു.
വാഹനത്തില്‍ സഞ്ചരിക്കുന്നവര്‍ കുട്ടികളേയും വളര്‍ത്തുമൃഗങ്ങളേയും കാറില്‍ തനിയെ ഒരു മിനിട്ടുപോലും വെക്കരുത്. വാഹനത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ പിന്‍സീറ്റ് പരിശോധിക്കാന്‍ മറന്നുപോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
ചൂട് ശക്തമായതോടെ വെള്ളത്തിന് ക്ഷാമവും അനുഭവപ്പെട്ടു. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വെള്ളം ഉപയോഗിക്കരുത്.വരള്‍ച്ച ആരംഭിച്ചതോടെ ഗ്രാസ് ഫയറും അനുവദിച്ചിട്ടുണ്ട്. ജൂലായ് 18വരെ ഗ്രാസ് ഫയറിനെകുറിച്ചു 1120 കോളുകളാണ് ലഭിച്ചതെന്ന് ഡാളസ് ഫയര്‍ റസ്‌ക്യൂ വക്താവ് ജേസണ്‍ ഇവാന്‍സ് പറഞ്ഞു.