Saturday, April 19, 2025

HomeNewsKeralaശബരീനാഥന് ജാമ്യം, ചോദ്യം ചെയ്യലിന് ഹാജരാകണം

ശബരീനാഥന് ജാമ്യം, ചോദ്യം ചെയ്യലിന് ഹാജരാകണം

spot_img
spot_img

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനയാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ അറസ്റ്റിലായ മുന്‍ എം.എല്‍.എയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്. ശബരീനാഥന് കോടതി ജാമ്യം അനുവദിച്ചു. വഞ്ചിയൂര്‍ കോടതി ജില്ലാ ജഡ്ജി ബാലകൃഷ്ണനാണ് ശബരിക്ക് ജാമ്യം നല്‍കിയത്.

പ്രതിഷേധത്തിനു നിര്‍ദേശം നല്‍കിയത് ശബരീനാഥനാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്ന് പ്രോസിക്യൂഷന്‍ അഡ്വ. അബ്ദുല്‍ ഹക്കീം അറിയിച്ചു. ഇതിന്റെ വാട്‌സ്ആപ് സ്‌ക്രീന്‍ ഷോട്ടുകള്‍ ലഭിച്ചതായും അദ്ദേഹം കോടതിയെ അറിയിച്ചു.

സ്‌ക്രീന്‍ ഷോട്ട് അല്ലാതെ വേറെ വല്ല തെളിവും ഉണ്ടോ എന്ന് കോടതി ചോദിച്ചു. വിമാനത്തിലെ വധശ്രമത്തിന്റെ മാസ്റ്റര്‍ ബ്രെയിനാണ് ശബരിയെന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. തെളിവുകള്‍ ശേഖരിക്കാന്‍ ഫോണ്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഇതിനായി കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. എന്നാല്‍, ഫോണിന് വേണ്ടി കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും കോടതി ആവശ്യപ്പെട്ടാല്‍ ഫോണ്‍ മൂന്നു മിനിട്ടിനകം തന്നെ ഹാജരാക്കാമെന്നും പ്രതിഭാഗം അഭിഭാഷകന്‍ മൃദുല്‍ മാത്യു ജോണ്‍ അറിയിച്ചു.

ചോദ്യം ചെയ്യലിന് ശംഖുമുഖം അസി. കമീഷണര്‍ മുമ്പാകെ ഹാജരായതിന് പിന്നാലെയായിരുന്നു ഇന്ന് ഉച്ചക്ക് 12.30ന് ശബരീനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം പുറത്തുവിടാതിരുന്ന പൊലീസ്, ശബരീനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയെ അഭിഭാഷകന്‍ മുഖേനെ അറിയിക്കുകയായിരുന്നു. വൈദ്യപരിശോധന പൂര്‍ത്തിയാക്കി ശബരീനാഥനെ എ.ആര്‍ ക്യാമ്പിലെത്തിച്ചു. തുടര്‍ന്ന് 4.15 ഓടെയാണ് ഇവിടെ നിന്ന് വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments