Wednesday, August 10, 2022

HomeNewsIndiaനൂപുര്‍ ശര്‍മയുടെ അറസ്റ്റിന് വീണ്ടും വിലക്ക്, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നോട്ടിസ്

നൂപുര്‍ ശര്‍മയുടെ അറസ്റ്റിന് വീണ്ടും വിലക്ക്, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നോട്ടിസ്

spot_img
spot_img

ന്യൂഡല്‍ഹി : പ്രവാചകനിന്ദയുടെ പേരില്‍ പല സംസ്ഥാനങ്ങളിലും എഫ്‌ഐആര്‍ ചുമത്തപ്പെട്ട ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ അറസ്റ്റ് ചെയ്യുന്നതു സുപ്രീം കോടതി താല്‍ക്കാലികമായി തടഞ്ഞു.

നൂപുറിനെ ഇനിയും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നതുള്‍പ്പെടെ നേരത്തേ ചോദിച്ച ജഡ്ജിമാരായ സൂര്യകാന്ത്, ജെ.ബി.പര്‍ദിവാല എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇക്കുറി ഹര്‍ജി ഭാഗികമായി അംഗീകരിച്ചത്.

കീഴ്‌ക്കോടതികളിലെ കേസുകള്‍ ഒന്നിച്ചാക്കണമെന്ന നൂപുറിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കു നോട്ടിസയച്ചു. ഹര്‍ജി ഓഗസ്റ്റ് 10നു വീണ്ടും പരിഗണിക്കും.

മേയ് 26ന് ആണ് ചാനല്‍ ചര്‍ച്ചയ്ക്കിടെ നൂപുര്‍ പ്രവാചകനിന്ദ നടത്തിയതായി ആരോപണമുയര്‍ന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments