Friday, March 29, 2024

HomeMain Storyസ്പീക്കറുടെ റൂളിങ്ങില്‍ രമയ്ക്കെതിരെ പറഞ്ഞത് എം.എം മണി പിന്‍വലിച്ചു

സ്പീക്കറുടെ റൂളിങ്ങില്‍ രമയ്ക്കെതിരെ പറഞ്ഞത് എം.എം മണി പിന്‍വലിച്ചു

spot_img
spot_img

തിരുവനന്തപുരം: എംഎല്‍എ കെ കെ രമയ്ക്കെതിരെ നിയമസഭയില്‍ സിപിഎം നേതാവ് എം എം മണി നടത്തിയ പരാമര്‍ശം തള്ളി സ്പീക്കര്‍. മണി പറഞ്ഞതില്‍ തെറ്റായ ആശയം അന്തര്‍ലീനം ചെയ്തിട്ടുണ്ടെന്ന് സ്പീക്കര്‍ നിരീക്ഷിച്ചു. മണിയുടെ വാക്കുകള്‍ പുരോഗമനപരമായ മൂല്യബോധവുമായി ചേര്‍ന്നുപോകുന്നതല്ല. പ്രത്യക്ഷത്തില്‍ അണ്‍ പാര്‍ലമെന്ററി എന്ന് തോന്നിക്കാത്ത പദ പ്രയോഗം അംഗം തന്നെ പിന്‍വലിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

പ്രസ്താവന അനുചിതമല്ലെന്ന സ്പീക്കറുടെ റൂളിങ്ങിന് പിന്നാലെ എം.എം മണി പ്രസ്താവന പിന്‍വലിച്ചു. വിധവയായത് അവരുടെ വിധിയെന്ന് പറഞ്ഞിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരിയായ ഞാന്‍ അങ്ങനെ പറയരുതായിരുന്നു എന്ന് വ്യക്തമാക്കിയാണ് എം.എം മണി പ്രസ്താവന പിന്‍വലിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ എല്ലാ കാര്യങ്ങളും അതിജീവിതയെ അറിയിച്ചിട്ടില്ല; പലതും അറിയില്ല: ടിബി മിനി എംഎം മണിയുടെ പ്രസംഗത്തില്‍ തെറ്റായ ആശയം അന്തര്‍ലീനമായിട്ടുണ്ട് എന്ന് തന്നെയാണ് ചെയറിന്റെ അഭിപ്രായമെന്നും അത് പുരോഗമനപരായ മൂല്യബോധവുമായി ചേരുന്നതല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

കെ.കെ രമയുടെ പ്രസംഗത്തെ മുന്‍നിര്‍ത്തി സംസാരിച്ച മണിയുടെ പ്രസംഗം ആക്ഷേപകരമായതിനാല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ക്രമപ്രശ്‌നം ഉന്നയിച്ച് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നതായി സ്പീക്കര്‍ പറഞ്ഞു. പ്രത്യക്ഷത്തില്‍ അണ്‍പാര്‍ലമെന്ററിയല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുന്നത് പിന്നീട് പരിശോധിച്ച് നിലപാടെടുക്കുകയാണ് ചെയ്യുന്നത്. ഇക്കാര്യം അന്ന് തന്നെ വ്യക്തമാക്കിയിരുന്നെങ്കിലും ഒരു മുതിര്‍ന്ന നേതാവ് സഭയ്ക്ക് പുറത്ത് പോയി ചെയറിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഉചിതമാണോയെന്ന് അദ്ദേഹം തന്നെ പരിശോധിക്കണമെന്നും സ്പീക്കര്‍ വ്യക്തമാക്കി.

മുന്‍പ് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ചില വാക്കുകളുടേയും പ്രയോഗങ്ങളുടേയും അര്‍ത്ഥങ്ങള്‍ ഇന്ന് മാറിയിട്ടുണ്ട്. സ്ത്രീകള്‍, അംഗ പരിമിതര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് പരിഗണന അനിവാര്യമാണ്. ഇത് ജനപ്രതിനിധികള്‍ക്ക് പലര്‍ക്കും മനസിലായിട്ടില്ല. അടിച്ചേല്പിക്കേണ്ട മാറ്റം അല്ല, സ്വയം തിരുത്താന്‍ തയ്യാറാവണം. എല്ലാവരും സഭയുടെ അന്തസ് ഉയര്‍ത്തിപ്പിടിക്കാന്‍ ജാഗ്രത കാണിക്കണമെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു. സ്പീക്കറുടെ റൂളിങ്ങിന് പിന്നാലെയായിരുന്നു തന്റെ പ്രസ്താവന തിരുത്തി എംഎം മണിയും രംഗത്ത് എത്തിയത്.

”സഭയില്‍ ഞാന്‍ നടത്തിയ പരാമര്‍ശത്തെ കുറിച്ച് അങ്ങ് നടത്തിയ നിരീക്ഷണത്തെ ഞാന്‍ മാനിക്കുന്നു. യഥാര്‍ത്ഥത്തില്‍ ആ പ്രസംഗത്തില്‍ തന്നെ എന്റെ ഉദ്ദേശ ശുദ്ധി വ്യക്തമാക്കാന്‍ ഞാന്‍ ശ്രമിച്ചതാണെങ്കിലും ബഹളത്തില്‍ അത് മുങ്ങിപ്പോവുകയായിരുന്നു. അത് അവരുടേതായ വിധിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. ഒരു കമ്മ്യൂണിസ്റ്റുകാരനായ ഞാന്‍ അങ്ങനെ പറയരുതായിരുന്നു, ഒഴിവാക്കേണ്ടതായിരുന്നു. ഈ പരാമര്‍ശം ഞാന്‍ പിന്‍വലിക്കുന്നു…” എം.എം മണി സഭയില്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments