Tuesday, August 9, 2022

HomeNewsKeralaകേരള പോലീസിന് നാണക്കേടായി അറസ്റ്റ്, ജാമ്യം തുടര്‍ച്ച

കേരള പോലീസിന് നാണക്കേടായി അറസ്റ്റ്, ജാമ്യം തുടര്‍ച്ച

spot_img
spot_img

തിരുവനന്തപുരം: കഴിഞ്ഞ കുറച്ചു കാലമായി കേരളാ പോലീസിലെ എല്ലാ നടപടികളും ഫലത്തില്‍ പൊലീസിന് തന്നെ നാണക്കേടായി മാറുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ മൂന്നുമാസം തിരുവനന്തപുര നഗരത്തിലെ മൂന്ന് അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ എടുത്ത നടപടികള്‍. ഇതെല്ലാം പോലീസിനെ തിരിച്ചടിയായി എന്ന് മാത്രമല്ല വന്‍ നാണക്കേടുമായി.

വിദ്വേഷ പ്രസംഗത്തിന് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയ ഫോര്‍ട്ട് കമ്മീഷണറുടെ നടപടി ആയിരുന്നു ആദ്യം നാണക്കേടിനു തുടക്കമിട്ടത്. പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷയെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ വക്കീല്‍ പോലും എത്തിയില്ല എന്നിടത്തു പോലീസിന്റെ ആസൂത്രണത്തിലെ പാളിച്ചയാണ് വ്യക്തമാക്കുന്നത്. ആരെയോ തൃപ്തിപ്പെടുത്താന്‍ വേണ്ടി നടത്തിയ അറസ്റ്റ് നാടകം പോലെ ജനങ്ങള്‍ക്ക് തോന്നിയാല്‍ പോലും കുറ്റം പറയാന്‍ കഴിയാത്ത അത്ര നാണക്കേട്. അവസാനം അന്ന് തന്നെ ജാമ്യം വാങ്ങി പി സി ജോര്‍ജ് വീട്ടില്‍ പോയി.

അടുത്ത ഊഴം കന്റോണ്‍മെന്റ് എസിയുടെ ആയിരുന്നു. മുഖ്യമന്ത്രിക്കെതിരെയുള്ള ഗൂഢാലോചന കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പി സി ജോര്‍ജിനെ സോളാര്‍ കേസ് പ്രതിയുടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസില്‍ അറസ്റ്റ് ചെയ്തു. ഒരു ദിവസം ജയിലില്‍ കിടത്താനായി എന്നത് ഒഴുച്ചു നിര്‍ത്തിയാല്‍ പി സി ജോര്‍ജിനും കോടതി ജാമ്യം നല്‍കി.

അടുത്തതായി വിളിച്ചുവരുത്തിയത് മുന്‍ എം എല്‍ എയും യൂത്തു കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ ശബരീനാഥിനെ ആണ്. അറസ്റ്റ് ചെയ്തത് ശങ്കുമുഖം എ സിയും. പക്ഷെ സന്ധ്യ ആകുന്നതിനു മുന്നേ തന്നെ ശബരീനാഥിനും ജാമ്യം ലഭിച്ചു.

എന്നാല്‍ ഇതിനിടെ ആണ് പോലീസ് സംരകഷണത്തില്‍ ഉള്ള സി പി എം ആസ്ഥാനമായ എകെ സെന്റര്‍ നേരെ ബോംബെറിഞ്ഞത്. അതും പോലീസിന്റെ മൂക്കിന് താഴെ. രണ്ടര ആഴ്ച കഴിഞ്ഞിട്ടും ഇത് വരെ പ്രതികളെ കുറിച്ച് ഒരു സൂചന പോലും കേരളാ പോലീസിനു ലഭിച്ചിട്ടില്ല.

പോലീസിനെ രാഷ്ട്രീയമായി സര്‍ക്കാര്‍ ഉപയോഗിക്കുകയാണ് എന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ നിലനില്‍ക്കുകയാണ് പോലീസിന്റെ നിരന്തരം വീഴ്ചകള്‍ ചര്‍ച്ചയാകുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments