തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ നേരിട്ട എല്‍ ഡി എഫ് കണ്‍വീനറും സി പി ഐ എം മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ ഇ പി ജയരാജനെതിരെ കേസെടുത്തു. വധശ്രമം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണല്‍ സ്റ്റാഫിനെതിരേയും കേസെടുത്തിട്ടുണ്ട്. വിമാനത്തില്‍ കൈയേറ്റം ചെയ്തു എന്ന പരാതിയിലാണ് നടപടി. നേരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരാതിയില്‍ ഇ പി ജയരാജനെതിരേ കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നു.
വധശ്രമം, ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാണ് തിരുവനന്തപുരം ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചിരുന്നത്. ഇത് പ്രകാരം വലിയതുറ പൊലീസാണ് ഇ പി ജയരാജനെതിരെ കേസെടുത്തിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെ കേസെടുക്കാനുള്ള കോടതി നിര്‍ദേശം തിരിച്ചടിയല്ല എന്നാണ് ഇ പി ജയരാജന്‍ പറഞ്ഞിരുന്നത്. എന്തിനും ഏതിനും പരാതിയുമായി നടക്കുന്നവരാണ് കോണ്‍ഗ്രസുകാര്‍ എന്നും അങ്ങനെയൊരു പരാതി കോടതിക്ക് മുന്നിലെത്തിയപ്പോള്‍ ഉണ്ടായ സ്വാഭാവിക നടപടിയാണിത് എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഡ്രെസും പോസും ഏതുമാകട്ടെ, സാധികയാണോ ഫ്രെയിമില്‍ എങ്കില്‍ ചിത്രം കലക്കും തിരിച്ചടി എന്നത് വ്യാഖ്യാനം മാത്രമാണെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. അതേസമയം മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ നടന്നത് ആസൂത്രിത ആക്രമണമാണ് എന്നും ഇതിന് പ്രേരിപ്പിച്ചത് കെ സുധാകരനും വിഡി സതീശനുമാണ് എന്നും അദ്ദേഹം ആരോപിച്ചിരുന്നു. ഇവര്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പട്ട് ഡി വൈ എഫ് ഐയും പരാതി നല്‍കുമെന്നും ജയരാജന്‍ അറിയിച്ചിരുന്നു.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് ഭയമില്ല. അക്രമം നടത്തിയവര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കും തനിക്ക് മൂന്നാഴ്ചത്തെ വിലക്കുമാണ് ഇന്‍ഡിഗോ നല്‍കിയിരിക്കുന്നത് എന്നും ഇത് ആ കമ്പനിയുടെ നിലവാര തകര്‍ച്ചയെയാണ് കാണിക്കുന്നതെന്നും ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. അതിനിടെ കെ സുധാകരനും വിഡി സതീശനുമെതിരെ ഡി വൈ എഫ് ഐ പരാതി നല്‍കിയിട്ടുണ്ട്.