Tuesday, August 9, 2022

HomeNewsKeralaസ്വപ്നയുടെ മൊഴി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും; ലക്ഷ്യം പിണറായി വിജയന്‍

സ്വപ്നയുടെ മൊഴി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും; ലക്ഷ്യം പിണറായി വിജയന്‍

spot_img
spot_img

തിരുവനന്തപുരം: സ്വര്‍ണ്ണക്കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ഇ.ഡി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. സ്വര്‍ണക്കടത്ത് കേസ് ബംഗളൂരു പ്രത്യേക കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ട് ഇ.ഡി കൊച്ചി മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിനു തുടര്‍ച്ചയായി ആണ് സ്വപ്ന സുരേഷിന്റെ മൊഴിയും ഇ.ഡി സുപ്രീം കോടതിയില്‍ സമര്‍പ്പിക്കുന്നത്.

സ്വപ്ന സുരേഷ്, പി.എസ് സരിത്, സന്ദീപ് നായര്‍, എം. ശിവശങ്കര്‍ എന്നിവര്‍ പ്രതികളായി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുള്ള 610/2020 നമ്പര്‍ കേസാണ് ബംഗളുരുവിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത്. ഡല്‍ഹിയില്‍ നടന്ന രണ്ട് ഉന്നതതല യോഗങ്ങളിലാണ് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റാന്‍ തീരുമാനമായത്. കേന്ദ്ര ധനമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമമന്ത്രാലയം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകരുമാണ് യോഗങ്ങളില്‍ പങ്കെടുത്തത്.

നിലവില്‍ കേസ് പരിഗണിക്കുന്നത് എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ്. കേസിലെ പ്രതിയായ എം. ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരില്‍ നിര്‍ണായക പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുകള്‍ ഉണ്ടാകുമോയെന്നു സംശയിക്കുന്നുണ്ട് എന്ന കാരണം ആണ് ഇ ഡി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രധാനമായും ചൂണ്ടി കാണിച്ചിരിക്കുന്നത്.

സ്വര്‍ണക്കടത്തു കേസുകളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള സ്വപ്നയുടെ പുതിയ ആരോപണങ്ങളെ പറ്റി തുടരന്വേഷണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് സൂചന. രണ്ട് വര്‍ഷത്തിനപ്പുറം ലോക്സഭാ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഈ കേസുകള്‍ രാഷ്ട്രീയമായി മുതലെടുക്കാമെന്നാണ് കണക്കുകൂട്ടല്‍.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments