Monday, August 8, 2022

HomeMain Storyദ്രൗപതി മുര്‍മു ഇന്‍ഡ്യയുടെ രാഷ്ട്രപതി

ദ്രൗപതി മുര്‍മു ഇന്‍ഡ്യയുടെ രാഷ്ട്രപതി

spot_img
spot_img

ന്യൂഡല്‍ഹി : ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയായി ദ്രൗപതി മുര്‍മു ചരിത്രമെഴുതി. ഗോത്രവിഭാഗത്തില്‍ നിന്ന് ഒരാള്‍ ആദ്യമായാണ് ഇന്ത്യന്‍ രാഷ്ട്രപതിയാകുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ആദ്യ മൂന്ന് റൗണ്ട് വോട്ടെണ്ണലില്‍ തന്നെ 50 ശതമാനത്തിലേറെ വോട്ട് നേടി മുര്‍മു മേധാവിത്വം പുലര്‍ത്തി.എതിര്‍ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെയാണ് അവര്‍ പരാജയപ്പെടുത്തിയത്.

ദ്രൗപതി മുര്‍മു 5,77,777 വോടുകള്‍ നേടി. സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയ്ക്ക് 2,61,062 വോടുകള്‍ മാത്രമാണ് ലഭിച്ചത്.

രാജ്യത്തെ ആദ്യത്തെ ഗോത്രവര്‍ഗ രാഷ്ട്രപതിയും ഈ പദവിയിലെത്തുന്ന രണ്ടാമത്തെ വനിതയുമാണ് ദ്രൗപതി മുര്‍മു.

അധ്യാപകയായി പ്രൊഫഷണല്‍ ജീവിതം ആരംഭിച്ച്‌ പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞ മുര്‍മു റൈരംഗ്പൂരില്‍ ബിജെപിക്കായി രണ്ടു തവണ മത്സരിച്ച്‌ എംഎല്‍എയായി. ഒഡീഷയില്‍ നിന്നുള്ള ആദിവാസി നേതാവായ ,1958 ജൂണ്‍ 20ന് ജനിച്ച മുര്‍മു ജാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണര്‍ കൂടിയായിരുന്നു . രാജ്യത്തെ ആദ്യ ആദിവാസി ഗവര്‍ണര്‍ എന്ന വിശേഷണവും ദ്രൗപതി മുര്‍മുവിന് സ്വന്തം. 2015 മുതല്‍ 2021 വരെ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവി അലങ്കരിച്ചിരുന്നു.

2017ല്‍ രാഷ്ട്രപതി തിരഞ്ഞെടുപ്പിലും മുര്‍മുവിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നു .

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments