Friday, March 29, 2024

HomeMain Storyഡാലസ് കൗണ്ടിയിൽ മങ്കി പോക്സ് കേസുകൾ വർധിക്കുന്നു

ഡാലസ് കൗണ്ടിയിൽ മങ്കി പോക്സ് കേസുകൾ വർധിക്കുന്നു

spot_img
spot_img

പി പി ചെറിയാൻ

ഡാലസ് :ഡാലസ് കൗണ്ടിയിൽ മങ്കി പോക്സ് കേസുകൾ വർധിക്കുന്നു. ഇതുവരെ ലഭിച്ച റിപ്പോർട്ടനുസരിച്ചു കൗണ്ടിയിൽ മാത്രം 52 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടു പേർക്കു കൂടി മങ്കിപോക്സ് സംശയിക്കുന്നുണ്ട്. ടെക്സസിൽ ഇതുവരെ 107 കേസ്സുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്.

അമേരിക്കയിലെ മറ്റു സംസ്ഥാനങ്ങളിലും മങ്കിപോക്സ് കേസുകൾ വർധിച്ചു വരികയാണ്. കലിഫോർണിയയിൽ (350), ന്യുയോർക്കിൽ (581), വാഷിങ്ടൻ ഡിസിയിൽ (122) എന്നിങ്ങനെ കേസുകൾ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പു അധികൃതർ വെളിപ്പെടുത്തി.

ഡാലസ് കൗണ്ടിയിൽ മങ്കി പോക്സിനുള്ള വാക്സീനു ക്ഷാമം അനുഭവപ്പെടുന്നതായി കൗണ്ടി ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ഫിലിപ്പ് വാങ്ങ് പറഞ്ഞു. ഫെഡറൽ ഗവൺമെന്റ് എത്ര ഡോസ് വാക്സീൻ അയക്കുമെന്നു വ്യക്തമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഡാലസ് കൗണ്ടി ഹെൽത്ത് ആന്റ് ഹൂമൺ സർവീസസ് കഴിഞ്ഞ ആഴ്ചയിൽ തന്നെ വാക്സീൻ ആവശ്യപ്പെട്ടു ഫെഡറൽ ഗവൺമെന്റ് കത്തയച്ചിരുന്നു.

മങ്കി പോക്സിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി നാലു ദിവസത്തിനകം വാക്സീൻ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഫലപ്രദം. എന്നാൽ 14 ദിവസത്തിനകമാണെങ്കിൽ രോഗലക്ഷണങ്ങൾ കുറക്കുമെന്നല്ലാതെ രോഗത്തെ തടയുവാൻ കഴിയുകയില്ലെന്ന് സിഡിസി അധികൃതർ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments