Wednesday, August 10, 2022

HomeNewsIndiaഅഴിമതി: ബംഗാൾ മന്ത്രി പാർഥ ചാറ്റർജി ഇഡി കസ്റ്റഡിയിൽ, കണക്കില്‍പ്പെടാത്ത കോടികള്‍

അഴിമതി: ബംഗാൾ മന്ത്രി പാർഥ ചാറ്റർജി ഇഡി കസ്റ്റഡിയിൽ, കണക്കില്‍പ്പെടാത്ത കോടികള്‍

spot_img
spot_img

കൊൽക്കത്ത: സ്കൂൾ നിയമന കുംഭകോണവുമായി ബന്ധപ്പെട്ട് ബംഗാൾ വ്യവസായ മന്ത്രി പാർഥ ചാറ്റർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. മന്ത്രിയുടെ സുഹൃത്തും സിനിമാ നടിയുമായ അർപിത മുഖർജിയുടെ വീട്ടിൽ നിന്ന് 21 കോടി രൂപ റെയ്ഡിൽ പിടിച്ചെടുത്തതിനു പിന്നാലെയാണ് അറസ്റ്റ്. അർപിതയെയും അറസ്റ്റ് ചെയ്തു.

പാർഥയെ കോടതി 2 ദിവസത്തേക്ക് ഇഡി കസ്റ്റഡിയിൽ വിട്ടു. തൃണമൂൽ കോൺഗ്രസിന്റെ ജനറൽ സെക്രട്ടറി കൂടിയായ പാർഥ ചാറ്റർജിയെ 26 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ രാവിലെ അറസ്റ്റ് ചെയ്തത്. കണ്ടെടുത്ത പണത്തിന് പാർട്ടിയുമായി ബന്ധമില്ലെന്ന് തൃണമൂൽ വക്താവ് കുനാൽ ഘോഷ് പറഞ്ഞു. മമത പ്രതികരിച്ചില്ല.

പാർഥ ചാറ്റർജി വിദ്യാഭ്യാസ മന്ത്രിയായിരുന്ന 2014– 21 കാലത്ത് നടന്ന അഴിമതി കൽക്കട്ട ഹൈക്കോടതിയുടെ നിർദേശപ്രകാരം സിബിഐ അന്വേഷിച്ചുവരികയാണ്. ഏപ്രിലിലും മേയിലും സിബിഐ മന്ത്രിയെ ചോദ്യം ചെയ്തിരുന്നു. അധ്യാപകരുടെയും ഗ്രൂപ്പ് സി, ഡി ജീവനക്കാരുടെയും നിയമനത്തിലാണ് ക്രമക്കേട് നടന്നത്. ഇതിലെ സാമ്പത്തിക ഇടപാടുകളാണ് ഇഡി പരിശോധിക്കുന്നത്.

വിദ്യാഭ്യാസ സഹമന്ത്രി പരേഷ് സി.അധികാരി, പ്രൈമറി എജ്യുക്കേഷൻ ബോർഡ് മുൻ പ്രസിഡന്റും എംഎൽഎയുമായ മണിക് ഭട്ടാചാര്യ എന്നിവരടക്കം 13 പേരുടെ വീടുകളിൽ ഇഡി വെള്ളിയാഴ്ച ഒരേസമയം റെയ്ഡ് നടത്തിയിരുന്നു. അർപിതയുടെ വീട്ടിൽ നിന്ന് 21 കോടി പിടിച്ചതു കൂടാതെ 50 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും പത്തോളം ഭൂമിയിടപാടുകൾ സംബന്ധിച്ച രേഖകളും പിടിച്ചെടുത്തതായി ഇഡി അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments